Entertainment

ഇത് ലക്ഷ്മിയല്ലെന്ന് ആര് പറയും? ദീപികയുടെ ഞെട്ടിപ്പിക്കുന്ന ഫസ്റ്റ് ലുക്ക്, അവിശ്വസനീയമെന്ന് ആരാധകര്‍  

അടുത്തവർഷം ജനുവരിയിൽ തീയറ്ററുകളിലെത്തുന്ന ഛപാക്കിന്റെ ചിത്രീകരണം ഇന്നുമുതലാണ് ആരംഭിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ദീപിക പദുകോണ്‍ നായകയാകുന്ന മേഖ്ന ഗുല്‍സാര്‍ ചിത്രം ഛപാക്കിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ആസിഡ് ആക്രമണത്തിനിരയായ ലക്ഷ്മി അഗര്‍വാള്‍ എന്ന പെണ്‍കുട്ടിയായാണ് ചിത്രത്തിൽ ദീപിക വേഷമിടുന്നത്. 

മാലതി...എന്റെയൊപ്പം എന്നും ചേര്‍ന്നു നില്‍ക്കുന്ന കഥാപാത്രം എന്ന് കുറിച്ച് ഇൻസ്റ്റ​ഗ്രാമിലൂടെ ദീപിക തന്നെയാണ് ലുക്ക് പുറത്തിവിട്ടത്. അടുത്തവർഷം ജനുവരിയിൽ തീയറ്ററുകളിലെത്തുന്ന ഛപാക്കിന്റെ ചിത്രീകരണം ഇന്നുമുതലാണ് ആരംഭിക്കുന്നത്. വിക്രം മാസ്സിയാണ് നായകൻ. 

ആസിഡ് ആക്രമണത്തിന് ശേഷമുള്ള നായികയുടെ രൂപമാണ് പുറത്തുവന്നിരിക്കുന്നത്. ആക്രമണം അവശേഷിപ്പിച്ച പാടുകള്‍ നിറഞ്ഞ മുഖത്തോടെയാണ് ദീപികയുടെ ലുക്ക്. ലുക്കിനെ പ്രശംസിച്ച് ധാരാളം ആരാധകർ കമന്റ് ചെയ്തുകഴിഞ്ഞു. അവിശ്വസനീയ മേക്കോവറെന്നും ചിത്രത്തിനായി കാത്തിരിക്കുന്നു എന്നുമൊക്കെയാണ് താരത്തിന് ആശംസ നേര്‍ന്നുള്ള ആരാധകരുടെ കമന്റുകള്‍. ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസുമായി ചേര്‍ന്ന് ലീന യാദവ് ആണ് ഛപാക്ക് നിര്‍മ്മിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം