Entertainment

ഇന്ദുചൂഢന്റെ ജീപ്പിൽ നിന്ന് തെറിച്ചുപോയ പച്ചക്കറിക്ക് സംഭവിച്ചത്, വൈറലായി നരസിംഹത്തിന്റെ 'ക്ലൈമാക്സ്'; വിഡിയോ

വർഷങ്ങളായി സിനിമ പ്രേമികളെ ഒന്നടങ്കം വലച്ച ആ രം​ഗത്തിന് പരിഹാരം കണ്ടിരിക്കുകയാണ് ഒരു കൂട്ടം ചെറുപ്പക്കാർ

Author : സമകാലിക മലയാളം ഡെസ്ക്

ലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട സിനിമയാണ് നരസിംഹം. ചിത്രത്തിലെ ഡയലോ​ഗുകളും ഫൈറ്റുമെല്ലാം ഇന്നും സിനിമപ്രേമികളെ ആവേശം കൊള്ളിക്കാറുണ്ട്. ചിത്രത്തിന്റെ അവസാന രം​ഗത്തിലെ പച്ചക്കറിയുടെ 'ചാടിപ്പോകൽ' വരെ ഇപ്പോഴും ചർച്ചയാണ്. എന്തായാലും വർഷങ്ങളായി സിനിമ പ്രേമികളെ ഒന്നടങ്കം വലച്ച ആ രം​ഗത്തിന് പരിഹാരം കണ്ടിരിക്കുകയാണ് ഒരു കൂട്ടം ചെറുപ്പക്കാർ. 

ചിത്രം അവസാനിക്കുന്നത് അനുരാധയെ വണ്ടിയിൽ കയറ്റി പോകുന്ന ഇന്ദുചൂഢനിലാണ്. അതിനൊപ്പം തന്നെ ആരാധകരുടെ മനസിൽ നിറഞ്ഞു നിൽക്കുന്നതാണ് ഇന്ദുചൂടന്റെ ജീപ്പിൽ നിന്ന് തെറിച്ചുപോകുന്ന പച്ചക്കറിയുടെ രം​ഗം. ഇതേക്കുറിച്ച് സോഷ്യൽ മീഡിയയിൽ ട്രോളുകളും ചർച്ചകളുമുണ്ടായിട്ടുണ്ട്.ചിത്രീകരണത്തിനിടെ സ്വാഭാവികമായി സംഭവിച്ചതാണ് ഇത്. എന്നാല്‍ റീടേക്ക് പോകാതെ പച്ചക്കറികള്‍ വീഴുന്ന രംഗം തന്നെ സിനിമയിൽ ഉപയോഗിക്കുകയായിരുന്നു.

നരസിംഹത്തിന് പുതിയ ക്ലൈമാക്സ് ഒരുക്കിയാണ് ട്രോളന്മാർ കയ്യടിവാങ്ങുന്നത്. താഴെ വീണുപോയ പച്ചക്കറിക്ക് എന്താണ് സംഭവിച്ചത് എന്നാണ് ഇവർ കാണിക്കുന്നത്. ഡിലീറ്റഡ് എൻഡിങ് എന്ന തലക്കെട്ടോടെയാണ് സോഷ്യൽ മീഡിയയിൽ വിഡിയോ വൈറലാവുന്നത്. രസകരമായ സൃഷ്ടി സിനിമ പ്രേമികളുടെ കയ്യടി നേടുകയാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'17 ചാക്കുകളിലായി ബിജെപി ഓഫീസില്‍ 25 കോടി എത്തി; നേതാക്കളില്‍ പലരും സ്വന്തം പോക്കറ്റിലാക്കി'; വെളിപ്പെടുത്തല്‍

കോണ്‍ഗ്രസ് തനിച്ച് സമരം നടത്തിയത് ശരിയായില്ല; അമര്‍ഷം അറിയിച്ച് ഇന്ത്യാസഖ്യത്തിലെ ഘടകകക്ഷികള്‍; ഇനി ആവര്‍ത്തിക്കില്ലെന്ന് രാഹുല്‍

8000 എംഎഎച്ച് ബാറ്ററി ശേഷി, 20,000 രൂപ വില; വരുന്ന പോക്കോയുടെ പുതിയ ഫോണ്‍

തൊണ്ടയിൽ മീൻമുള്ള് തറച്ച സംഭവം: ചികിത്സയിൽ പിഴവുണ്ടായെന്ന് പരാതി, ഡോക്ടർക്കെതിരെ കേസ്

നീറ്റ് ചോദ്യചോര്‍ച്ചയില്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് സര്‍ക്കാര്‍ പാര്‍ലമെന്റില്‍; കറുപ്പു വസ്ത്രമണിഞ്ഞ് പ്രതിപക്ഷ പ്രതിഷേധം