Entertainment

ഇരുമുടികെട്ടേന്തി മുഷ്ടിചുരുട്ടി ബിജു മേനോൻ, ഒരു വിവാദത്തിന്റെ ചൂളം വിളി കേൾക്കുന്നെന്ന് ആരാധകർ;  നാല്‍പത്തിയൊന്ന് ട്രെയിലർ കാണാം                  

'എന്തൊക്കെയോ നിഗൂഢതകൾ ഒളിഞ്ഞിരിക്കുന്ന ടീസർ'

Author : സമകാലിക മലയാളം ഡെസ്ക്

ബിജു മേനോന്‍, നിമിഷ സജയന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങലായെത്തുന്ന ലാല്‍ ജോസ് ചിത്രം നാല്‍പത്തിയൊന്നിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. പി ജി പ്രഗീഷ് തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രത്തിൽ സുരേഷ് കൃഷ്ണ,ഇന്ദ്രന്‍സ്,ശിവജി ഗുരുവായൂര്‍,സുബീഷ് സുധി,വിജിലേഷ്,ഉണ്ണി നായര്‍,ഗോപാലകൃഷ്ണന്‍ പയ്യന്നൂര്‍,എല്‍സി സുകുമാരന്‍,ഗീതി സംഗീത,ബേബി ആലിയ തുടങ്ങിയവരും വേഷമിടുന്നുണ്ട്. 

കേരളം സാക്ഷ്യം വഹിച്ച ഒരു യഥാർത്ഥ സംഭവത്തിന്റെ ദൃശ്യാവിഷ്‌ക്കാരമാണ് ചിത്രം എന്നാണ് ട്രെയ്​ലർ നൽകുന്ന സൂചന. സിനിമാപ്രേമികൾ ഏറെ കാത്തിരുന്ന ട്രെയിലർ ഇതിനോടകം ഹിറ്റായിക്കഴിഞ്ഞു. 'അയ്യപ്പനും കമ്മ്യൂണിസവും മലയാളിയോട് ചേർന്ന് നിൽക്കുന്ന രണ്ടു സംഭവങ്ങൾ, വിവാദങ്ങൾ ഉണ്ടാവാതിരിക്കട്ടെ', 'ഒരു വിവാദത്തിന്റെ ചൂളം വിളി അല്ലെ ഈ കേട്ടത്...

സിഗ്‌നേച്ചര്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ അനുമോദ് ബോസ്,ആദര്‍ശ് നാരായണന്‍,ജി പ്രജിത് എന്നിവര്‍ ചേർന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നവംബര്‍ എട്ടിന് ചിത്രം പ്രദര്‍ശനത്തിനെത്തും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ധര്‍മേന്ദ്ര പ്രധാന് പകരക്കാരനായി; പ്രള്‍ഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല

CJP Jantar Mantar Protest Live: സമരം അവസാനിപ്പിച്ച് 'പാറ്റകള്‍', ജന്തര്‍ മന്തറില്‍ ആഹ്ലാദം

ജനശതാബ്ദിക്ക് ഇനി പ്രിയദര്‍ശിനി കണക്ഷന്‍; രാവിലെ 5.30ന് മലപ്പുറത്തു നിന്ന് സര്‍വീസ്

കട്ടപ്പന ബിആർസിയിൽ ഒരു കോടി രൂപയുടെ വൻ വെട്ടിപ്പ്; 2 ജീവനക്കാർക്കെതിരെ കേസ്

'ജെൻസി വിജയം', ​ഗത്യന്തരമില്ലാതെ ധർമേന്ദ്ര പ്രധാന്റെ രാജി, സമരം അവസാനിപ്പിച്ച് 'പാറ്റകൾ'... ഇന്നത്തെ 5 പ്രധാന വാർത്തകൾ