Entertainment

ഇളനീരും ചുവന്ന ഗൗണും: സുന്ദരിയായി സാറാ അലി ഖാന്‍, ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ഫിറ്റ്‌നസിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധാലുവായ സാറ ഇളനീര്‍ കൂടിക്കുന്ന ഫോട്ടോയാണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ ശ്രദ്ധേയമാവുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

ഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ കേദര്‍നാഥ് എന്ന ചിത്രത്തിലൂടെയാണ് സാറ അലി ഖാന്‍ എന്ന നടി ബോളിവുഡിലേക്ക് കടന്നുവരുന്നത്. പക്ഷേ സിനിമയിലേക്ക് വരുന്നതിന് മുന്‍പേ ഈ താരപുത്രിയെ പ്രേക്ഷകര്‍ക്ക് പരിചയമുണ്ടായിരുന്നു. നടന്‍ സെയഫ് അലി ഖാന്റെയും നടി അമൃത സിങ്ങിന്റെയും മകളായ സാറയ്ക്ക് കൈനിറയെ അവസരങ്ങളാണ് ബോളിവുഡില്‍. 

ഫിറ്റ്‌നസിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധാലുവായ സാറ ഇളനീര്‍ കൂടിക്കുന്ന ഫോട്ടോയാണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ ശ്രദ്ധേയമാവുന്നത്. സാറയുടെ ഇഷ്ടപാനീയങ്ങളിലൊന്നാണ് ഇളനീര്‍. ഇത് ഒരുഭിമുഖത്തില്‍ സാറ തന്നെയാണ് പറഞ്ഞത്. ഇപ്പോള്‍ താരം മനോഹരമായൊരു ഗൗണ്‍ ധരിച്ച് ഇളനീര്‍ കുടിക്കുന്ന ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്. 

നിറയെ അലക്കുകളുള്ള ചുവന്ന ഓഫ് ഷോള്‍ഡര്‍ ഗൗണ്‍ ആണ് താരം ധരിച്ചിരിക്കുന്നത്. രണ്ട് കൈകൊണ്ടും ഇളനീര്‍ കയ്യില്‍ പിടിച്ച് സ്‌ട്രോ വെച്ച് കുടിക്കുന്ന ചിത്രമാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. ഫോട്ടോയ്ക്ക് സമീപം നാളികേരത്തിന്റെ ഒരു ഇമോജിയും വെച്ചിട്ടുണ്ട്. 

ഭക്ഷണത്തില്‍ യാതൊരു തരത്തിലുമുള്ള നിയന്ത്രണങ്ങള്‍ ഇല്ലാതെയായിരുന്നു സാറ വളര്‍ന്നത്. കൊളംബിയയില്‍ പഠിക്കുന്ന സമയത്ത് 96 കിലോയായിരുന്നു സാറയുടെ ശരീരഭാരം. പിസിഒഡി മൂലമുള്ള ബുദ്ധിമുട്ടുകളും സാറയെ അക്കാലത്ത് വല്ലാതെ അലട്ടിയിരുന്നു. കരീന കപൂര്‍, മലൈക അറോറ എന്നിവരുടെ ട്രെയിനറായ നമ്രിത പുരോഹിത് ആണ് 96 കിലോയില്‍ നിന്ന് ഇപ്പോള്‍ കാണുന്ന രൂപത്തിലേക്ക് മാറാന്‍ സാറയെ സഹായിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം