Entertainment

ഇഷാന് വേണ്ടി ബിരിയാണി പാകം ചെയ്ത് ജാന്‍വി കപൂര്‍; ചിത്രം പങ്കുവെച്ച് മിറ

പൊതുവേദികളില്‍ ഇരുവരും ഒരുമിച്ച് എത്തിയതോടെ ഇവര്‍ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ വന്നിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിലെ പുതിയ താരോദയമാണ് താരറാണി ശ്രീദേവിയുടെ മകള്‍ ജാന്‍വി കപൂര്‍. ഇഷാന്‍ ഖട്ടര്‍ നായകനായി എത്തിയ ധഡക്കിലൂടെയാണ് ജാന്‍വി ബോളിവുഡില്‍ അരങ്ങേറുന്നത്. പൊതുവേദികളില്‍ ഇരുവരും ഒരുമിച്ച് എത്തിയതോടെ ഇവര്‍ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോള്‍ റൂമേഴ്‌സ് ശക്തമായിക്കൊണ്ട് പുതിയ വാര്‍ത്ത വന്നിരിക്കുകയാണ്. ഷാഹിദിന്റെയും ഫാമിലിയുടേയും ഗെറ്റ് ടുഗെതറില്‍ പങ്കെടുത്തിരിക്കുകയാണ് ജാന്‍വി. 

ഷാഹിദിന്റെ അര്‍ധസഹോദരനാണ് ഇഷാന്‍. അവധി ആഘോഷിക്കാനാണ് ഷാഹിദ് കപൂറും ഭാര്യ മിറ രാജ്പുതും ഇഷാന്‍ ഖട്ടറും ജാന്‍വിയും ഒന്നിച്ചു ചേര്‍ന്നത്. ഇവര്‍ക്കായി ജാന്‍വി ബിരിയാണി പാകം ചെയ്തു. മിറയാണ് ഭക്ഷണത്തിന്റെ ചിത്രം സഹിതം ജാന്‍വിക്ക് ക്രെഡിറ്റ് കൊടുത്തത്. റെഡ് റൈസ് വെജ് ബിരിയാണിയാണ് ജാന്‍വി ഉണ്ടാക്കിയത്. 

2018 ലാണ് ധഡക് റിലീസായത് അന്നുമുതല്‍ ഇരുവരും ഒരുമിച്ച് നിരവധി പരിപാടികളിലും മറ്റും പങ്കെടുത്തിരുന്നു. തങ്ങള്‍ ഒരുമിച്ച് സമയം ചെലവഴിക്കാറുണ്ടെന്ന് തുറന്നു പറയാനും ഇവര്‍ മടിക്കാറില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സര്‍ക്കാരിനെതിരെ സംസാരിച്ചു; എന്‍ പ്രശാന്തിനെതിരെ വീണ്ടും അച്ചടക്ക നടപടി

പാമ്പിനെ തല്ലിക്കൊല്ലാന്‍ പോകുന്നവര്‍ ജാഗ്രതൈ, അകത്താകും! കടിയേറ്റാല്‍ നഷ്ടപരിഹാരം എങ്ങനെ?

നിരോധനാജ്ഞ വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ 200 മീറ്റര്‍ പരിധിയില്‍ മാത്രം; കോഴിക്കോട് നിയന്ത്രണങ്ങളില്‍ ഇളവ്

പ്ലെയിങ് ഇലവനിൽ കളിപ്പിക്കുന്നതേ ഇല്ല; അർജുൻ ടെണ്ടുൽക്കർ ഐപിഎൽ വിട്ടു; 400 ശതമാനം തുക അധികം നൽകി മുംബൈ ടീം സ്വന്തമാക്കി!

‌‌സംഗീത സംവിധായകൻ അലക്സ് പോളിൻ്റെ മകൾ അശ്വതി സംവിധാന രം​ഗത്തേക്ക്; 'ലൗ ആൻഡ് യു' ഫസ്റ്റ് ലുക്ക്

SCROLL FOR NEXT