Entertainment

'ഈ വര്‍ഷം അടിപൊളിയാണ്, ഞങ്ങള്‍ നിന്നെയും കുഞ്ചുവിനെയും സ്‌നേഹിക്കുന്നു' ; സണ്ണിച്ചന് ആശംസകൾ നേർന്ന് ഡിക്യൂ  

പ്രിയ സുഹ‌ൃത്തിന‌ുള്ള ദിൽഖറിന്റെ ജന്മദിനാശംസയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്

സമകാലിക മലയാളം ഡെസ്ക്

സിനിമയ്ക്കകത്തുള്ള ഏറ്റവും അടുത്ത സുഹൃത്തുക്കളാണ് നടൻ ദുൽഖർ സൽമാനും സണ്ണി വെയ്നും. ഒന്നിച്ച് അഭിനയിച്ചുതുടങ്ങിയ ഇരുവരും പിന്നീട് നിരവധി സിനിമകളിലും ഒന്നിച്ചിട്ടുണ്ട്. ഇപ്പോഴിതാ പ്രിയ സുഹ‌ൃത്തിന‌ുള്ള ദിൽഖറിന്റെ ജന്മദിനാശംസയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 

"പ്രിയപ്പെട്ട സണ്ണിച്ചാ..ഈ വര്‍ഷം അടിപൊളിയാണ്..വിവാഹം കഴിച്ചു, കൈ നിറയെ ചിത്രങ്ങള്‍. നിന്നെ പറ്റി ആലോചിക്കുമ്പോള്‍ നിന്റെ ഹൃദയം തുറന്നുള്ള ചിരിയും അടക്കിപ്പിടിച്ച ചിരിയും ഒരിക്കലും അവസാനിക്കാത്ത പുഞ്ചിരിയുമാണ് എനിക്ക് കേൾക്കാൻ സാധിക്കുന്നത്! എന്നും ഇങ്ങനെ തന്നെയിരിക്കൂ...ഒരിക്കലും മാറരുത്..ഞങ്ങള്‍ നിന്നെയും കുഞ്ചുവിനെയും സ്‌നേഹിക്കുന്നു, സന്തോഷം നിറഞ്ഞ ജന്മദിനാശംസകള്‍...",സണ്ണി വെയിനെ ടാ​ഗ് ചെയ്ത് ദുൽഖർ ഫെയ്സ്ബുക്കില്‍ കുറിച്ചു.

2012-ല്‍ ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത സെക്കന്‍ഡ് ഷോയിലൂടെയാണ് ദുൽഖറും സണ്ണിവെയിനും സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. സണ്ണിയുടെ കന്നികഥാപാത്രമായ കുരുടി ഏറെ ശ്രദ്ധേയമായി. പിന്നീട് വന്ന തട്ടത്തിന്‍ മറയത്ത് മുതല്‍ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ജ്യൂണ്‍ വരെ നിരവധി സിനിമകളില്‍ അഭിനയിച്ചു. ഹിന്ദി ചിത്രം ക്വീനിന്റെ മലയാളം പതിപ്പായ സംസം എന്ന സിനിമയിലും സണ്ണി അഭിനയിച്ചിട്ടുണ്ട്. നടി ഗൗതമി നായര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന വൃത്തം എന്ന ചിത്രത്തിലും നായകന്‍ സണ്ണി വെയ്നാണ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എറിഞ്ഞു പിടിച്ച് വരുണ്‍, നെതര്‍ലന്‍ഡ്‌സിനെയും വീഴ്ത്തി ഇന്ത്യ

ശബരിമല തീര്‍ഥാടകരെ റോഡില്‍ ഇറക്കിവിട്ട സംഭവം; ഡ്രൈവറെ പിരിച്ചുവിട്ട് കെഎസ്ആര്‍ടിസി, കണ്ടക്ടര്‍ക്ക് സ്ഥലം മാറ്റം

ഐസിഫോസിൽ ഒഴിവുകൾ, അഭിമുഖം ഫെബ്രുവരി 24നും 26 നും

എല്ലാ ശനിയാഴ്ചയും ഹാജരാകണം, ഫോണ്‍ ചോര്‍ത്തല്‍ കേസില്‍ യൂട്യൂബര്‍ ഷാജന്‍ സ്‌കറിയയ്ക്ക് ഉപാധികളോടെ ജാമ്യം

'ഇനി വേണ്ട ആ ഇരുണ്ട യുഡിഎഫ് കാലം'; വിവാദങ്ങള്‍ ഓര്‍മപ്പെടുത്തി എല്‍ഡിഎഫ് സൈബര്‍ ക്യാംപയിന്‍

SCROLL FOR NEXT