Entertainment

'എനിക്ക് ഒരു മതവുമായും ബന്ധമില്ല; ഞാന്‍ ഇന്ത്യക്കാരനാണ്'; ബിഗ് ബി

പേരിനൊപ്പമുള്ള ബച്ചന്‍ എന്നത് ഒരു മതവുമായി ബന്ധമുള്ളതല്ല. തന്റെ പിതാവ് മത വിശ്വാസങ്ങള്‍ക്ക് എതിരായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഒരു മതങ്ങളുമായും തനിക്ക് ബന്ധമില്ലെന്ന് വെറ്ററന്‍ ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന്‍. ഗാന്ധി ജയന്തിയോടനുബന്ധിച്ച് നടത്തിയ കോന്‍ ബനേഗാ ക്രോര്‍പതിയുടെ പ്രത്യേക അധ്യായത്തിലാണ് സാമൂഹിക ശാസ്ത്രജ്ഞാനായ ബിന്ദേശ്വര്‍ പതകുമായുള്ള സൗഹൃദ ഭാഷണത്തിനിടെ ബിഗ് ബി തന്റെ നിലപാട് വ്യക്തമാക്കിയത്. 

പേരിനൊപ്പമുള്ള ബച്ചന്‍ എന്നത് ഒരു മതവുമായി ബന്ധമുള്ളതല്ല. തന്റെ പിതാവ് മത വിശ്വാസങ്ങള്‍ക്ക് എതിരായിരുന്നു. യഥാര്‍ഥത്തില്‍ ശ്രീവാസ്തവ എന്നാണ് കുടുംബ പേര്. എന്നാല്‍ ആ പേരിനോട് താത്പര്യമുണ്ടായിരുന്നില്ല. 

സ്‌കൂളില്‍ ചേര്‍ക്കുന്ന സമയത്ത് അച്ഛനാണ് കുടുംബ പേരിന്റെ സ്ഥാനത്ത് ബച്ചന്‍ എന്ന് ചേര്‍ത്ത് നല്‍കിയത്. അഭിമാനത്തോടെ പറയട്ടെ ബച്ചനെന്ന കുടുംബ പേര് ആദ്യമായി കിട്ടിയ ആള്‍ താനായിരുന്നുവെന്നും ബിഗ് ബി പറയുന്നു. 

സെന്‍സെസ് എടുക്കാന്‍ ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ അവര്‍ മതം ഏതാണെന്ന് ചോദിച്ചു. മതമില്ലെന്നും താന്‍ ഇന്ത്യക്കാരനാണെന്നുമായിരുന്നു മറുപടി പറഞ്ഞതെന്നും ബച്ചന്‍ വ്യക്തമാക്കി. 

ഏറെ ബഹുമാനിക്കപ്പെടുന്നവരും പ്രായമായവരുമായ ഒരാളുടെ കാലില്‍ നിറം നല്‍കി ഹോളി ഉത്സവം ആരംഭിക്കുന്ന അദ്ദേഹത്തിന്റെ കുടുംബ പാരമ്പര്യത്തെക്കുറിച്ചും ബച്ചന്‍ വാചാലനായി. പിതാവായ ഹരിവംശ് റായ് ബച്ചന്‍ തന്റെ ചുറ്റിലുമുള്ള എല്ലാവരേയും ബഹുമാനിച്ച വ്യക്തിയായിരുന്നു. ടോയ്‌ലറ്റ് വൃത്തിയാക്കിയ വ്യക്തിയുടെ കാലില്‍ നിറങ്ങള്‍ ചാര്‍ത്തി തന്റെ ഹോളി ആഘോഷങ്ങള്‍ക്ക് പിതാവ് തുടക്കമിടുന്നത് കണ്ടിട്ടുണ്ടെന്നും അമിതാബ് ബച്ചന്‍ ഷോയില്‍ പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം