Entertainment

എനിക്ക് ട്വിറ്ററില്‍ അക്കൗണ്ട് ഇല്ല, ആവശ്യമുണ്ടെങ്കില്‍ സൂര്യയുടേത് നോക്കും: ജ്യോതിക

'സൂര്യയുടെ ട്വിറ്റര്‍ പേജില്‍ തന്നെ ലേഡി സമുദ്രക്കനി എന്നു പലരും വിളിച്ചതായിക്കണ്ടു.

Author : സമകാലിക മലയാളം ഡെസ്ക്

ന്റെ ഏറ്റവും പുതിയ ചിത്രം രാക്ഷസിയുടെ പ്രമോഷന്‍ വര്‍ക്കിന്റെ തിരക്കിലാണിപ്പോള്‍ നടി ജ്യോതിക. ഇതിനിടെ തനിക്ക് സ്വന്തമായൊരു സോഷ്യല്‍ മീഡിയ അക്കൗണ്ട് ഇല്ലെന്നും ഭര്‍ത്താവും നടനുമായ സൂര്യയുടെ അക്കൗണ്ട് ആണ് ഉപയോഗിക്കുന്നതെന്നും വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ജ്യോതിക.

'സൂര്യയുടെ ട്വിറ്റര്‍ പേജില്‍ തന്നെ ലേഡി സമുദ്രക്കനി എന്നു പലരും വിളിച്ചതായിക്കണ്ടു. രാക്ഷസി എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയ സമയത്താണ് അത്തരത്തില്‍ എന്നെ ആരാധകര്‍ വിളിക്കുന്നുണ്ടെന്ന് അറിഞ്ഞത്. രാക്ഷസി അടുത്ത സാട്ടൈ ആണ് എന്നും പലരും അഭിപ്രായപ്പെട്ടതായിക്കണ്ടു. സാട്ടൈ, പള്ളിക്കൂടം, രാക്ഷസി ഇവയെല്ലാം ഒരേ തരത്തിലുള്ള സിനിമകളാണെങ്കില്‍ പോലും രാക്ഷസിയിലേത് കുറച്ചുകൂടി ഗൗരവമേറിയ വിഷയമാണ്.' ജ്യോതിക പറഞ്ഞു.

സോഷ്യല്‍മീഡിയയില്‍ അത്ര സജീവമല്ലാത്തതിനാല്‍ എന്തെങ്കിലും ആവശ്യം വരുമ്പോള്‍ ഭര്‍ത്താവ് സൂര്യയുടെയാണ് നോക്കുന്നതെന്നും അവര്‍ പറഞ്ഞു. ഈ തിരിച്ചുവരവില്‍ കൂടുതല്‍ നല്ല കഥാപാത്രങ്ങള്‍ ലഭിക്കുന്നുണ്ടെന്നും അതു സന്തോഷം നല്‍കുന്നുവെന്നും ജ്യോതിക കൂട്ടിച്ചേര്‍ത്തു. 

സ്ത്രീകളെ ബഹുമാനിക്കുന്ന പുരുഷന്‍മാരെയും ഈ തിരിച്ചുവരവിലെ യാത്രയിലാണ് താന്‍ കണ്ടുമുട്ടിയുള്ളതെന്നും ജ്യോതിക പറഞ്ഞു. ഒരു സ്ത്രീ, അമ്മ, നടി എന്നീ മൂന്നു നിലകളിലും ഇപ്പോള്‍ താന്‍ അതീവ സന്തുഷ്ടയാണെന്നും മികച്ചതു തന്നെ നേടിയെന്നു വിശ്വസിക്കുന്നുവെന്നും പറഞ്ഞാണ് ജ്യോതിക തന്റെ വാക്കുകള്‍ അവസാനിപ്പിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം