Entertainment

'എന്റെ അടിവയറിലേക്ക് അത് പൂര്‍ണമായി പടര്‍ന്നിരുന്നു, എന്നാല്‍ മരണത്തെക്കുറിച്ച് ചിന്തിച്ചതേയില്ല'; കാന്‍സറിന് എതിരായ പോരാട്ടത്തെക്കുറിച്ച് സൊനാലി

'ന്യൂയോര്‍ക്കിലെ ഡോക്ടര്‍ പറഞ്ഞത് പൂര്‍ണമായി സുഖപ്പെടാന്‍ 30 ശതമാനം മാത്രമാണ് ചാന്‍സുള്ളത് എന്നാണ്''

Author : സമകാലിക മലയാളം ഡെസ്ക്

മാസങ്ങള്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് ബോളിവുഡ് സുന്ദരി സൊനാലി ബേന്ദ്ര കാന്‍സറിനെ തോല്‍പ്പിക്കുന്നത്. ജീവിതത്തിലേക്കുള്ള തിരിച്ചുവരവ് സൊനാലിയെ കൂടുതല്‍ ആത്മവിശ്വാസമുള്ള വ്യക്തിയാക്കി മാറ്റിയിരിക്കുകയാണ്. അഭിനയത്തിലേക്ക് തിരികെ എത്തിയ താരം തന്റെ പോരാട്ടത്തെക്കുറിച്ച് മനസു തുറക്കുകയാണ്. ഹാര്‍പേഴ്‌സ് ബസാര്‍ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നു പറച്ചില്‍. കാന്‍സര്‍ തന്റെ അടിവയറ്റിനെ പൂര്‍ണമായി വ്യാപിച്ചപ്പോഴും മരണത്തെക്കുറിച്ച് താന്‍ ചിന്തിച്ചിരുന്നില്ല എന്നാണ് താരം പറയുന്നത്. 

'സ്‌കാന്‍ റിപ്പോര്‍ട്ടില്‍ എന്റെ അടിവയറ്റിന്റെ എല്ലാ ഭാഗത്തേക്കും വ്യാപിച്ചിരിക്കുകയാണ് കാന്‍സര്‍. ന്യൂയോര്‍ക്കിലെ ഡോക്ടര്‍ പറഞ്ഞത് പൂര്‍ണമായി സുഖപ്പെടാന്‍ 30 ശതമാനം മാത്രമാണ് ചാന്‍സുള്ളത് എന്നാണ്. അത് ഞങ്ങളെ വല്ലാതെ ഉലച്ചു. എന്നാല്‍ മരണത്തെക്കുറിച്ചുള്ള ചിന്ത എന്റെ മനസിലേക്ക് വന്നില്ല. നീണ്ട നാള്‍ ഇതിനോട് പോരാടേണ്ടിവരും എന്നാണ് ഞാന്‍ കരുതിയത്. പക്ഷേ ഒരുക്കലും മരണത്തെക്കുറിച്ച് ചിന്തിച്ചില്ല' സൊനാലി പറഞ്ഞു. തന്റെ കുടുംബവും വളരെ പ്രതീക്ഷയോടെയാണ് തനിക്കൊപ്പം നിന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു. 

യുഎസിലെ ആറ് മാസം നീണ്ട ചികിത്സയ്ക്ക് ശേഷം കഴിഞ്ഞ ഡിസംബറിലാണ് സൊനാലി ഇന്ത്യയിലേക്ക് തിരികെ എത്തുന്നത്. നാലാമത്തെ സ്റ്റേജിലാണ് സൊനാക്ഷി കാന്‍സര്‍ കണ്ടെത്തുന്നത്. രോഗം മാറാനുള്ള സാധ്യത 30ശതമാനം മാത്രമായിരുന്നു. എന്നാല്‍ ആത്മവിശ്വാസത്തോടെ പോരാടി അവര്‍ കാന്‍സറിനെ തോല്‍പ്പിക്കുകയായിരുന്നു. ഇന്ത്യയിലേക്ക് തിരിച്ചെത്തിയതിന് പിന്നാലെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം ജീവിതം ആഘോഷമാക്കുകയാണ് സൊനാലി. അതോടൊപ്പം സിനിമയിലേക്കും താരം മടങ്ങിയെത്തി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'