sobhana 
Entertainment

എന്റെ ഇഷ്ട സംവിധായകൻ, ഒപ്പം അച്ഛനും; ഓർമ്മച്ചിത്രം പങ്കുവെച്ച് ശോഭന

ഇപ്പോൾ സോഷ്യൽ മീഡിയയിലും താരം ആക്റ്റീവാണ്

സമകാലിക മലയാളം ഡെസ്ക്

രു കാലത്ത് തെന്നിന്ത്യയിൽ നിറഞ്ഞു നിന്നിരുന്ന ശോഭന സിനിമവിട്ട് ഡാൻസും കുടുംബവുമായി ചുരുങ്ങിയിട്ട് നാളുകളായി. അനൂപ് സത്യൻ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് താരം. ഇപ്പോൾ സോഷ്യൽ മീഡിയയിലും താരം ആക്റ്റീവാണ്. കഴിഞ്ഞ ദിവസം ഫേയ്സ്ബുക്ക് ലൈവിൽ എത്തി ആരാധകരോട് ഏറെ നേരം ശോഭന സംസാരിച്ചിരുന്നു. ഇപ്പോൾ തന്റെ ഇഷ്ട സംവിധായകനൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് ശോഭന. 

പ്രശസ്ത സംവിധായകൻ ഭരതനൊപ്പമുള്ള ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ശോഭനയുടെ അച്ഛനും ചിത്രത്തിലുണ്ട്. തന്റെ ഇഷ്ടസംവിധായകനൊപ്പം എന്ന അടിക്കുറിപ്പിലാണ് താരം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിലമ്പ് എന്ന സിനിമയുടെ  ലൊക്കേഷനിൽ നിന്നെടുത്ത ചിത്രമാണിത്. 1986ൽ പുറത്തിറങ്ങിയ ഭരതൻ ചിത്രത്തിൽ റഹ്മാൻ, തിലകൻ, നെടുമുടി വേണു എന്നിവരായിരുന്നു മറ്റു താരങ്ങൾ.

ദിവസം ഫേയ്സ്ബുക്ക് ലൈവിൽ വന്നപ്പോഴും തന്റെ ഇഷ്ട സംവിധായകനെക്കുറിച്ച് ശോഭന പറഞ്ഞിരുന്നു. ഇഷ്ട‌ നടൻ തിലകനാണെന്നും താരം പറഞ്ഞിരുന്നു. കൂടാതെ മമ്മൂട്ടിയുമായും മോഹൻലാലുമായുമുള്ള ബന്ധത്തെക്കുറിച്ചും താരം വാചാലയായി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Samrudhi SM 40 lottery result

വേദാന്തിന്റെ അര്‍ധ സെഞ്ച്വറി, വാലറ്റത്തിന്റെ പോരാട്ടം; പാകിസ്ഥാന് മുന്നില്‍ 253 ലക്ഷ്യം വച്ച് ഇന്ത്യ

ലോര്‍ഡ് ലേവര്‍ അരീനയിലെ 'ജെന്‍ സി ചരിത്രം'! ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ 'എപ്പിക്ക് കാര്‍ലോസ്'

SCROLL FOR NEXT