Entertainment

എന്റെ ഒരു ചിത്രം പോലും കണ്ടിട്ടില്ലാത്ത പ്രിയദര്‍ശന്‍ എന്നെ നായകനാക്കി; ആരാധകരെ ഞെട്ടിച്ച് ഉദയനിധി സ്റ്റാലിന്‍

ഒരുപാട് നടന്‍മാര്‍ ആഗ്രഹിച്ചിരുന്ന വേഷമാണ് നിമിറിലേതെന്നും അതുകൊണ്ടുതന്നെ നായകനായി തന്നെ തിരഞ്ഞെടുത്തു എന്നു കേട്ടപ്പോള്‍ ഞെട്ടലാണ് ഉണ്ടായതെന്നും ഉദയനിധി

Author : സമകാലിക മലയാളം ഡെസ്ക്

നിമിര്‍ തന്റെ കരിയറിലെ ഏറ്റവും മനോഹരമായ ചിത്രമാണെന്നും നിമിറില്‍ നായകനായി പ്രിയദര്‍ശന്‍ തന്നെ തിരഞ്ഞെടുക്കുമെന്ന് കരുതിയിരുന്നില്ലെന്നും ഉദയനിധി സ്റ്റാലിന്‍. ഒരുപാട് നടന്‍മാര്‍ ആഗ്രഹിച്ചിരുന്ന വേഷമാണ് നിമിറിലേതെന്നും അതുകൊണ്ടുതന്നെ നായകനായി തന്നെ തിരഞ്ഞെടുത്തു എന്നു കേട്ടപ്പോള്‍ ഞെട്ടലാണ് ഉണ്ടായതെന്നും ഉദയനിധി പറഞ്ഞു. നിമിറിന്റെ ഓഡിയോ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു താരം. 

'പ്രിയദര്‍ശന്‍ സാര്‍ ആവശ്യപ്പെട്ടാന്‍ നായകന്റെ സുഹൃത്തിന്റെ റോളില്‍ ആണെങ്കിലും ഞാന്‍ അഭിനയിക്കും', ഉദയനിധി പറഞ്ഞു. നിമിറിലേക്ക് എന്തുകൊണ്ടാണ് പ്രിയദര്‍ശന്‍ ധൈര്യപൂര്‍വം തന്നെ തിരഞ്ഞെടുത്തതെന്ന് ഷൂട്ടിംഗ് വേളകളിലാണ് മനസിലാക്കിയതെന്നും സ്റ്റാലിന്‍ പ്രസംഗത്തില്‍ പറഞ്ഞു. അദ്ദേഹം ഇതുവരെ ഞാന്‍ അഭിനയിച്ച ഒരു സിനിമ പോലും കണ്ടിട്ടുണ്ടായിരുന്നില്ല, ചിരിച്ചുകൊണ്ട് ഉദയനിധി പറഞ്ഞു.   


'നിമിര്‍ എന്റെ ഒന്‍പതാമത്തെ ചിത്രമാണ് അദ്ദേഹത്തിന്റെ 93-ാമത്തെയും. ഈ ചിത്രത്തില്‍ അഭിനയിച്ചതില്‍ നിന്ന് ഞാന്‍ ഒരുപാട് കാര്യങ്ങള്‍ പഠിച്ചു. സിനിമയുടെ ചിത്രീകരണം അവസാനിച്ചപ്പോള്‍ അദ്ദേഹത്തിന്റെ അടുത്ത സിനിമയിലും എനിക്കൊരു വേഷം തരണമെന്ന് ഞാന്‍ ആവശ്യപ്പെടുകയുണ്ടായി. വേഷം എന്താണെന്നത് എനിക്ക് പ്രശ്‌നമേയല്ല. എനിക്ക് അദ്ദേഹം സിനിമ സംവിധാനം ചെയ്യുന്നത് കാണണം എന്ന് മാത്രമേ ഒള്ളു', ഉദയനിധി പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒടുവില്‍ പശ്ചിമേഷ്യ സമാധാനത്തിലേക്ക്, കരടു കരാറിന് അംഗീകാരം; ഹോര്‍മുസ് വെള്ളിയാഴ്ച തുറക്കും

യുഎസ് ബി-52 ബോംബർ വിമാനം തകർന്നു വീണു; 8 മരണം

വ്യാജ ആരോപണം പിന്‍വലിച്ച് മാപ്പു പറയണം: വെള്ളാപ്പള്ളിക്ക് പി ശശിയുടെ വക്കീല്‍ നോട്ടീസ്

80ാം മിനിറ്റിൽ അരാഹോ ​ഗോൾ; സൗദിക്കെതിരെ തോൽവി മുന്നിൽ കണ്ട് ഉറു​ഗ്വെ; ഒടുവിൽ 'സമനില തെറ്റാതെ' കരകയറി

കരടു കരാറിന് അംഗീകാരം, സെൻസസിന് ഇന്നുതുടക്കം; സ്പെയിനിനെ 'പൂട്ടി' കാബോ വെർദെ; ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT