Entertainment

'എന്റെ പ്രാര്‍ത്ഥന ദൈവം കേട്ടു, പേടിച്ച പോലെ നുണ പറയേണ്ടി വന്നില്ല'; പേരന്‍പിന്റെ പ്രീമിയര്‍ ഷോ കാണാന്‍ പോയ അനുഭവം പങ്കുവെച്ച് ലാല്‍

സാധാരണ പ്രീമിയര്‍ ഷോ കാണാന്‍ ക്ഷണിക്കുമ്പോള്‍ ചിത്രം മോശമാണെങ്കില്‍ നുണ പറയേണ്ടി വരാറുണ്ട് എന്നാണ് ലാലിന്റെ തുറന്നു പറച്ചില്‍

Author : സമകാലിക മലയാളം ഡെസ്ക്

മ്മൂട്ടി പ്രധാന വേഷത്തില്‍ എത്തുന്ന പേരന്‍പ് ഇന്ന് തീയെറ്ററില്‍ എത്തുകയാണ്. വിവിധ ചലച്ചിത്ര മേളകളിലും മറ്റും പ്രദര്‍ശിപ്പിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. കഴിഞ്ഞ ദിവസം നടത്തിയ പ്രീമിയര്‍ ഷോ കണ്ടവരും ചിത്രത്തെ പുകഴ്ത്തി രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ചിത്രത്തെക്കുറിച്ചുള്ള നടന്‍ ലാലിന്റെ പ്രതികരണമാണ്. പ്രീമിയര്‍ ഷോ കണ്ട് നുണ പറയേണ്ടി വന്നില്ലെന്നും പേരന്‍പ് ശരിക്ക് മികച്ച ചിത്രമാണെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ ലാല്‍ കുറിച്ചത്. 

സാധാരണ പ്രീമിയര്‍ ഷോ കാണാന്‍ ക്ഷണിക്കുമ്പോള്‍ ചിത്രം മോശമാണെങ്കില്‍ നുണ പറയേണ്ടി വരാറുണ്ട് എന്നാണ് ലാലിന്റെ തുറന്നു പറച്ചില്‍. പേരന്‍പിന്റെ പ്രീമിയര്‍ ഷോ കാണാന്‍ ക്ഷണിച്ചപ്പോള്‍ താന്‍ അസ്വസ്ഥനായി. നല്ല ചിത്രമാകണെ എന്ന് പ്രാര്‍ത്ഥിച്ചാണ് സിനിമ കാണാന്‍ കയറിയത്. തന്റെ പ്രാര്‍ത്ഥന പോലെ മികച്ച സിനിമയായിരുന്നു എന്നും തനിക്ക് നുണ പറയേണ്ടതായി വന്നില്ല എന്നുമാണ് താരം പറഞ്ഞത്. മമ്മൂട്ടി മികച്ച പ്രകടനമാണ് ചിത്രത്തില്‍ കാഴ്ച വെച്ചിരിക്കുന്നത് എന്നും ലാല്‍ തന്റെ ഫേയ്‌സ്ബുക്കില്‍ കുറിച്ചു. 

'പേരന്‍പ് എന്ന ചിത്രത്തിന്റെ പ്രീമിയര്‍ കാണാന്‍ ഈയടുത്ത് ഞാനും ക്ഷണിക്കപ്പെട്ടിരുന്നു. ആ ഫോണ്‍വിളിക്കു ശേഷം ഞാന്‍ അസ്വസ്ഥനായി. എന്റെ മനഃസമാധാനം നഷ്ടപ്പെട്ടു. കാരണം, ഒരു സിനിമയുടെ പ്രീമിയറിനു പോകുമ്പോള്‍ ആ ചിത്രത്തിലെ അഭിനേതാക്കളും സാങ്കേതിക പ്രവര്‍ത്തകരും അവിടെയുണ്ടാകും. എനിക്ക് സിനിമ ഇഷ്ടമായില്ലെങ്കില്‍ പോലും, സിനിമ മികച്ചതാണെന്നു നുണ പറയേണ്ടി വരും. 'എന്റെ ദൈവമേ, ഇതൊരു നല്ല ചിത്രമാകണേ' എന്നായിരുന്നു പ്രീമിയറിനു കേറുന്ന സമയത്ത് എന്റെ പ്രാര്‍ഥന. ദൈവം എന്റെ പ്രാര്‍ഥന കേട്ടു. എനിക്ക് നുണ പറയേണ്ടി വന്നില്ലെന്നു മാത്രമല്ല മഹാനായ ആ നടനും ചിത്രത്തിലെ മറ്റു അഭിനേതാക്കളും സാങ്കേതികപ്രവര്‍ത്തകര്‍ക്കുമൊപ്പം സിനിമ കാണാനുള്ള ഭാഗ്യവും ലഭിച്ചു.' അഭിനയം പഠിക്കാന്‍ ആഗ്രഹിക്കുന്ന അഭിനേതാക്കള്‍ക്കുള്ള പാഠപുസ്തകത്തിനു തുല്യമാണ് ചിത്രത്തിലെ ഓരോ അഭിനയമുഹൂര്‍ത്തവും... പ്രത്യേകിച്ച് മമ്മൂക്കയുടെ! അതിഗംഭീര പ്രകടനങ്ങളുള്ള മികച്ച സിനിമ... കാണണം.'     ലാല്‍ കുറിച്ചു. 

ദേശിയ പുരസ്‌കാര ജേതാവ് റാം സംവിധാനം ചെയ്ത ചിത്രത്തില്‍ സ്പാസ്റ്റിക് പരാലിസിസ് എന്ന സവിശേഷ ശാരീരിക, മാനസിക അവസ്ഥയിലൂടെ കടന്നുപോകുന്ന ഒരു പെണ്‍കുട്ടിയുടെയും അവളുടെ പിതാവിന്റെയും കഥയാണ് പേരന്‍പില്‍ പറയുന്നത്. ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രം അമുദന്‍ പഴയ മമ്മൂട്ടിയെ തിരികെ കൊണ്ടുവന്നു എന്നാണ് ആരാധകരുടെ അഭിപ്രായം. സാധന, അഞ്ജലി തുടങ്ങിയവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ധര്‍മേന്ദ്ര പ്രധാന് പകരക്കാരനായി; പ്രള്‍ഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല

CJP Jantar Mantar Protest Live: സമരം അവസാനിപ്പിച്ച് 'പാറ്റകള്‍', ജന്തര്‍ മന്തറില്‍ ആഹ്ലാദം

സ്വര്‍ണക്കടത്തെന്ന് സംശയം, കണ്ണൂര്‍ വിമാനത്താവളത്തില്‍ നഗ്നനാക്കി പരിശോധന; മുഖ്യമന്ത്രിക്ക് പരാതി നല്‍കി പ്രവാസി യുവാവ്

'യുവജനം എല്ലാം കാണുന്നുണ്ട്': പുതിയ വിദ്യാഭ്യാസ മന്ത്രി പ്രള്‍ഹാദ് ജോഷിക്ക് സിജെപിയുടെ മുന്നറിയിപ്പ്

തുടരും... ഇന്ത്യയുടെ 'ബാറ്റിങ് വിപ്ലവം'; സ്വന്തം ലോക റെക്കോർഡിനൊപ്പം!