Entertainment

എന്റെ മാറിടത്തില്‍ ഞാന്‍ അഭിമാനിക്കുന്നു; തുണിയുടെ നീളം നോക്കിയല്ല സ്ത്രീയെ വിലയിരുത്തേണ്ടത്: തുറന്നടിച്ച് ദിവ്യങ്ക തൃപ്തി

ഭര്‍ത്താവ് വിവേക് ദഹിയയുമൊത്ത് നില്‍ക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെയാണ് ദിവ്യാങ്കയ്‌ക്കെതിരെ സദാചാര വാദികള്‍ രംഗത്തെതിയത്

Author : സമകാലിക മലയാളം ഡെസ്ക്

സെലിബ്രിറ്റികള്‍ ഏറ്റവുമധികം വിമര്‍ശനങ്ങള്‍ നേരിടുന്ന ഇടം ഇന്ന് സമൂഹമാധ്യമങ്ങള്‍ തന്നെയാണ്. ഇവര്‍ മുന്നോട്ടുവയക്കുന്ന ആശയങ്ങളും സെലിബ്രിറ്റികളുടെ കുടുംബജീവിതവും സൗഹൃദങ്ങളുമെല്ലാം സമൂഹമാധ്യമങ്ങളിലൂടെ വിമര്‍ശിക്കപ്പെടുമ്പോള്‍ ഇതില്‍ ഏറ്റവുമധികം ഇരകളാകുന്നത് നടിമാരാണ്. നടിമാരുടെ വസ്ത്രധാരണത്തിലെ പിഴവുകളും ശരീരക്രകതത്തിലെ അപാകതകളും ചൂണ്ടികാട്ടി ധാരാളം വിമര്‍ശനങ്ങള്‍ ആക്ഷേപങ്ങളും ഉയരാറുണ്ട്. ഈ നിരയില്‍ ഒടുവില്‍ ഇരയായിരിക്കുന്നത. ടെലിവിഷന്‍ സീരിയലുകളിലൂടെ പ്രിയങ്കരിയായ നടി ദിവ്യങ്ക തൃപ്തിയാണ്. 

ഭര്‍ത്താവ് വിവേക് ദഹിയയുമൊത്ത് നില്‍ക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെയാണ് ദിവ്യാങ്കയ്‌ക്കെതിരെ സദാചാര വാദികള്‍ രംഗത്തെതിയത്.  എപ്പോഴും മോശമായി വസ്ത്രം ധരിക്കുന്നുവെന്നും മാറിടം ഇറുകി പിടിച്ച തരത്തിലുളള വസ്ത്രങ്ങള്‍ ധരിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്നുവെന്നും ഇത് വളരെ മോശമാണെന്നുമായിരുന്നു ഇവരുടെ ഉപദേശം. 

തനിക്കെതിരെയുള്ള ആക്ഷേപങ്ങള്‍ക്ക് മൗനമായിരിക്കാന്‍ ദിവ്യങ്ക തയ്യാറായില്ല മറിച്ച് മാറിടത്തെചൊല്ലി അപമാനിച്ചവര്‍ക്ക് കുറിക്കുകൊള്ളുന്ന മറുപടി തന്നെയാണ് നടി നല്‍കിയിരിക്കുന്നത്. 'എന്റെ മാറിടത്തില്‍ ഞാന്‍ അഭിമാനിക്കുന്നു. ഒരു സ്ത്രീയും അതിന്റെ പേരില്‍ ലജ്ജിക്കേണ്ട കാര്യമില്ല. ചൂടില്‍ നിന്നും തണുപ്പില്‍ നിന്ന് രക്ഷ നേടാനാണ് ആളുകള്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നത്.അല്ലാതെ കാമഭ്രാന്തന്‍മാരുടെ കണ്ണില്‍ നിന്ന് മറയ്ക്കാനല്ല',ദിവ്യങ്ക കുറിച്ചു.

പോയി അജന്ത എല്ലോറ സന്ദര്‍ശിക്കൂ. അവിടെ ഇന്ത്യന്‍ ദേവതാദേവന്മാരെ അവരുടെ സുന്ദരമായ പ്രകൃതി രൂപങ്ങളില്‍ കാണാന്‍ സാധിക്കും. ഓരോ സ്ത്രീയും ദേവതയാണ്. ദേവതമാരെ ഒരിക്കലും അവരുടെ തുണിത്തരങ്ങളുടെ ദൗര്‍ലഭ്യമോ  ആധിക്യമോ വച്ചല്ല നിര്‍വചിക്കേണ്ടത്. സ്ത്രീയുടെ കര്‍മ്മവും ശക്തിയും നോക്കി അവളെ വിലയിരൂത്തു. അല്ലാതെ അവളുടെ തുണിയുടെ നീളം നോക്കിയല്ല. ദിവ്യങ്ക തുറന്നടിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി