Entertainment

'എന്റെ വിവാഹബന്ധം തകര്‍ത്തത് ധനുഷ് അല്ല'; വിജയ്‌യുടെ അച്ഛന്റെ ആരോപണം തള്ളി അമല പോള്‍

വിവാഹമോചനം തന്റെ മാത്രം തീരുമാനമായിരുന്നെന്നും പ്രചരിക്കുന്ന കഥകള്‍ അനാവശ്യമാണെന്നും താരം വ്യക്തമാക്കി

Author : സമകാലിക മലയാളം ഡെസ്ക്

സംവിധായകന്‍ എഎല്‍ വിജയുമായുള്ള വിവാഹബന്ധം തകരാന്‍ കാരണം ധനുഷ് അല്ലെന്ന് നടി അമല പോള്‍. വിവാഹമോചനം തന്റെ മാത്രം തീരുമാനമായിരുന്നെന്നും പ്രചരിക്കുന്ന കഥകള്‍ അനാവശ്യമാണെന്നും താരം വ്യക്തമാക്കി. ഒരു തമിഴ് മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നു പറച്ചില്‍. നേരത്തെ വിജയും അമലയും പിരിയാന്‍ ധനുഷാണ് കാരണമെന്ന് വിജയുടെ അച്ഛന്‍ ആരോപിച്ചിരുന്നു. ഇത് വിവാദമായതിന് പിന്നാലെയാണ് വിശദീകരണവുമായി താരം രംഗത്തെത്തിയത്. 

'എന്റെ വിവാഹമോചനത്തിന് ആരും കാരണക്കാരല്ല. അത് വ്യക്തിപരമായ കാര്യമാണ്. ധനുഷ് എന്റെ നല്ലൊരു അഭ്യുദയകാംക്ഷി ആണ്'.അമല വ്യക്തമാക്കി. രണ്ടാം വിവാഹത്തെക്കുറിച്ചും താരം മനസുതുറന്നു. രണ്ടാമതൊരു വിവാഹം ഉടന്‍ ഉണ്ടാവില്ലെന്നാണ് താരം പറയുന്നത്. എന്നാല്‍ പുതിയ ചിത്രങ്ങള്‍ പുറത്തിറങ്ങിയ ശേഷം ഒരു ദിവസം താന്‍ തന്നെ വിവാഹം സംബന്ധിച്ച കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നും അമല കൂട്ടിച്ചേര്‍ത്തു. 

വിവാഹശേഷം ധനുഷ് അമലയെ നിര്‍ബന്ധിച്ച് സിനിമയിലേക്ക് തിരിച്ചുകൊണ്ടുവന്നുവെന്നും അതാണ് ബന്ധം തകരാന്‍ കാരണമായത് എന്നുമാണ് വിജയ്‌യുടെ അച്ഛനും നിര്‍മാതാവുമായ അളകപ്പന്‍ പറഞ്ഞത്. വിവാഹശേഷം അഭിനയിക്കുന്നില്ലെന്ന് വാക്ക് തന്നിരുന്നു. ധനുഷ് നിര്‍മിച്ച അമ്മ കണക്ക് എന്ന ചിത്രത്തില്‍ അഭിനയിക്കാനുള്ള കരാറില്‍ അമല ഒപ്പിട്ടിരുന്നു. തുടര്‍ന്ന് ധനുഷിന്റെ നിര്‍ബന്ധത്തില്‍ അഭിനയത്തിലേക്ക് തിരിച്ചുവരികയായിരുന്നെന്ന് അളകപ്പന്‍ ആരോപിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം