Entertainment

എല്ലാ അമ്മമാർക്കും മനസ്സിലാക്കാനാകും, കീർത്തിയുടേത് മികച്ച പ്രകടനം; അഭിനന്ദനവുമായി രശ്‍മിക മന്ദാന 

ചിത്രത്തിലെ കീർത്തിയുടെ പ്രകടനത്തെ പ്രശംസിച്ചാണ് നടി രശ്‍മിക മന്ദാന രംഗത്തെത്തിയിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

നേരിട്ട് ഓടിടി റിലീസിനെത്തിയ രണ്ടാമത്തെ തമിഴ് സിനിമയാണ് കീർത്തി സുരേഷ് നായികയായ പെൻഗ്വിൻ. തമിഴ്, തെലുഗു, മലയാളം എന്നീ മൂന്ന് ഭാഷകളിൽ ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത സിനിമ ഏറെ ചർച്ചചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് ചിത്രത്തിലെ കീർത്തിയുടെ പ്രകടനത്തെ പ്രശംസിച്ച നടി രശ്‍മിക മന്ദാന രംഗത്തെത്തിയിരിക്കുന്നത്. 

പെൻഗ്വിൻ മികച്ച ചിത്രമാണെന്ന് അഭിപ്രായപ്പെട്ട രശ്മിക കീർത്തി വളരെ കൃത്യമായി കഥാപാത്രത്തിന് യോചിച്ച രീതിയിൽ അഭിനയിച്ചെന്നും പറഞ്ഞു. എല്ലാ അമ്മമാർക്കും കീർത്തിയുടെ കഥാപാത്രവുമായി ബന്ധപ്പെടുത്താൻ പറ്റുമെന്ന് തനിക്ക് ഉറപ്പാണെന്നും രശ്മിക കുറിച്ചു. 

സൈക്കോളജിക്കൽ ത്രില്ലർ വിഭാ​ഗത്തിലുള്ള ചിത്രത്തിൽ കീർത്തി സുരേഷ് ഒരു കുഞ്ഞിന്റെ അമ്മയായാണ് അഭിനയിച്ചിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്‍ച റിലീസ് ചെയ്‍ത പെൻഗ്വിൻ ഈശ്വർ കാർത്തിക്കാണ് സംവിധാനം ചെയ്തിരിക്കുന്നത്. കാർത്തിക് സുബ്ബരാജിൻറെ ഉടമസ്ഥതയിലുള്ള സ്റ്റോൺ ബഞ്ച് ഫിലിംസ് ആണ് നിർമ്മാതാക്കൾ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന