Entertainment

എല്ലാ ആണുങ്ങളും എന്റെ പുറകെയായിരുന്നു, ഏറ്റവും പ്രശസ്ത ഞാനായതുകൊണ്ട് അവര്‍ക്ക് അസൂയ' വിവാദപരാമര്‍ശവുമായി മീര മിഥുന്‍

ഷോയിലെ പുരുഷ മത്സരാര്‍ത്ഥികളെക്കുറിച്ചുള്ള താരത്തിന്റെ തുറന്നു പറച്ചിലാണ് ചര്‍ച്ചയാവുന്നത്

സമകാലിക മലയാളം ഡെസ്ക്

ബിഗ് ബോസ് തമിഴില്‍ ഇടം പിടിച്ചതുമുതല്‍ വാര്‍ത്തയില്‍ നിറഞ്ഞു നില്‍ക്കുകയാണ് നടി മീര മിഥുന്‍. റിയാലിറ്റി ഷോയില്‍ നിന്ന് പുറത്തായതിന് ശേഷവും മറ്റ് മത്സരാര്‍ത്ഥികള്‍ക്കും അവതാരകനുമായ കമല്‍ഹാസനുമെതിരേ ആരോപണങ്ങളുമായി മീര രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ ഷോയിലെ പുരുഷ മത്സരാര്‍ത്ഥികളെക്കുറിച്ചുള്ള താരത്തിന്റെ തുറന്നു പറച്ചിലാണ് ചര്‍ച്ചയാവുന്നത്. ആണ്‍ മത്സരാര്‍ത്ഥികളെല്ലാം തന്റെ പിന്നാലെയായിരുന്നെന്നും തന്നോടൊപ്പം സമയം ചെലവഴിക്കാന്‍ അവര്‍ ആഗ്രഹിച്ചിരുന്നു എന്നുമാണ് മീര പറയുന്നത്. കൂടാതെ ആ കൂട്ടത്തില്‍ ഏറ്റവും പ്രശസ്ത താനായതുകൊണ്ട് എല്ലാവര്‍ക്കും തന്നോട് അസൂയയായിരുന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

'എല്ലാവര്‍ക്കും താല്‍പര്യം എന്നോടായിരുന്നു. എന്നാല്‍ ആ ഭീരുക്കള്‍ മറ്റുള്ള സ്ത്രീകളുടെ പിന്തുണ പോകുമോ എന്ന് ഭയന്ന് എന്നെ പുറത്താക്കാന്‍ ശ്രമിച്ചു. എല്ലാവര്‍ക്കും എന്നോട് അസൂയയായിരുന്നു. കാരണം ഞാനാണ് ആ കൂട്ടത്തില്‍ ഏറ്റവും പ്രശസ്ത. തമിഴ്‌നാട്ടിലെ എല്ലാവര്‍ക്കും എന്നെ അറിയാം. തമിഴ്‌സിനിമയിലെ ഏറ്റവും അറിയപ്പെടുന്ന പേരുകളില്‍ ഒന്നാണ് എന്റേത്' മീര മിഥുന്‍ പറഞ്ഞു. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് നടിയുടെ പരാമര്‍ശം.

എന്നാല്‍ ഈ വിഡിയോയ്ക്ക് താഴെ മീര മിഥുനെ പരിഹസിച്ചുകൊണ്ടുള്ള ട്രോളുകള്‍ നിറയുകയാണ്. ഇങ്ങനെയൊക്കെ പറയാന്‍ നിങ്ങള്‍ ആരാണ് എന്നാണ് പലരുടേയും ചോദ്യം. ഏത് സിനിമയിലാണ് അഭിനയിച്ചിരിക്കുന്നത് ? രജനികാന്തിനേക്കാള്‍ പ്രശസ്തയാണോ? തുടങ്ങിയ ചോദ്യങ്ങള്‍ പോസ്റ്റിന് താഴെ നിറയുകയാണ്.

ബിഗ് ബോസ് തമിഴിലെ മത്സരാര്‍ത്ഥികളില്‍ ഒരാളും സംവിധായകനും നടനുമായ ചേരന്‍ തന്നെ ദുരുദ്ദേശത്തോടെ സ്പര്‍ശിച്ചു എന്ന മീര മിഥുന്റെ ആരോപണം വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. എന്നാല്‍ ചേരന്‍ ഇത് നിഷേധിക്കുകയും മറ്റ് മത്സരാര്‍ത്ഥികള്‍ ഇത് പിന്തുണയ്ക്കുകയും ചെയ്തതോടെ വിവാദം കെട്ടടങ്ങി. ഷോയില്‍ നിന്ന് പുറത്തായതോടെ കമല്‍ ഹാസനടക്കമുള്ളവര്‍ക്കെതിരേ മീര രംഗത്ത് വന്നിരുന്നു. അഗ്‌നി സിറകുകള്‍ എന്ന തമിഴ് ചിത്രത്തില്‍ നിന്ന് തന്നെ പുറത്താക്കി കമല്‍ ഹാസന്റെ മകള്‍ അക്ഷര ഹാസന് അവസരം നല്‍കിയെന്നായിരുന്നു മീരയുടെ അടുത്ത ആരോപണം. എന്നാല്‍ ഇത് വാസ്തവ വിരുദ്ധമാണെന്ന് പറഞ്ഞ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ രംഗത്ത് വന്നതോടെ കൂടുതല്‍ വിവാദം സൃഷ്ടിച്ചിരിക്കുകയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വർണക്കവർച്ച: കേസ് രേഖകൾ വേണമെന്ന ഇഡി അപേക്ഷയിൽ ഇന്ന് വിധി

ശബരിമല സ്വര്‍ണക്കൊള്ള; ദേവസ്വം മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍ ജാമ്യംതേടി ഹൈക്കോടതിയില്‍

സ്റ്റേഷനില്‍ ഗര്‍ഭിണിയെ മര്‍ദ്ദിച്ച സംഭവം: എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍

മുനമ്പത്ത് റവന്യു അവകാശങ്ങള്‍ അനുവദിച്ച ഉത്തരവിന് സ്റ്റേ, കലക്ടറുടെ ഉത്തരവ് കോടതിയലക്ഷ്യമെന്ന് ഹൈക്കോടതി

കൂച്ച് ബെഹാർ ട്രോഫി: ബറോഡയ്ക്കെതിരെ കേരളത്തിന് മുന്നിൽ റൺ മല

SCROLL FOR NEXT