തൃശൂര്‍: ഇന്നത്തെ തലമുറ ചിന്തിക്കുന്നതു പോലെ ആണെങ്കില്‍ കിരീടം എന്ന സിനിമ തന്നെ ഉണ്ടാവുമായിരുന്നില്ലെന്ന് സംവിധായകന്‍ സിബി മലയില്‍. അച്ഛനെ തല്ലുന്നതു കാണുമ്പോള്‍ എസ്‌ഐ പട്ടികയില്‍ പേരുള്ള മകന്‍ അവിടെ ഇടപെടാതെ ബുദ്ധിപരമായി മാറിനില്‍ക്കണമായിരുന്നെന്ന് അടുത്തിടെ ഒരു വിദ്യാര്‍ഥി തന്നോടു പറഞ്ഞെന്ന് സിബി ഓര്‍മിച്ചു. ചാക്കോള- ഓപ്പന്‍, റോസി അനുസ്മരണ അവാര്‍ഡ് ദാന സമ്മേളനത്തിലാണ് സിബി മലയില്‍ ഓര്‍മ പങ്കു വച്ചത്.
പുതിയ തലമുറയുടെ പ്രായോഗികബുദ്ധി കണക്കിലെടുത്തിരുന്നെങ്കില്‍ കിരീടം എന്ന സിനിമ തന്നെ സംഭവിക്കില്ലായിരുന്നു- സിബി പറഞ്ഞു. അടുത്തിടെ ഒരു സംവാദത്തില്‍ ഒരു വിദ്യാര്‍ഥിയാണ് പറഞ്ഞത്, അച്ഛനെ തല്ലുന്നതു കാണുമ്പോള്‍ എസ്‌ഐ പട്ടികയില്‍ പേരുള്ള മകന്‍ അവിടെ ഇടപെടാതെ ബുദ്ധിപരമായി മാറിനില്‍ക്കുകയല്ലേ ചെയ്യേണ്ടിയിരുന്നത്. എസ്‌ഐ ആയി കഴിഞ്ഞാല്‍ അയാള്‍ക്ക് പകരം വീട്ടാനുള്ള അവസരം വിനിയോഗിക്കാം; അല്ലെങ്കില്‍ ക്വട്ടേഷന്‍ കൊടുക്കാം. ഇങ്ങനെയൊക്കെയാണ് പുതിയ തലമുറയുടെ ചിന്തകള്‍- സിബി മലയില്‍ പറഞ്ഞു.
വികാരത്തോടെ കാര്യങ്ങളെ സമീപിക്കുന്നതു ശരിയായി അവര്‍ കാണുന്നില്ല. ബുദ്ധിപരമായി മാത്രമാണ് അവര്‍ സാഹചര്യങ്ങളെ വിലയിരുത്തുന്നത്- സിബി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates