തന്റെ ഇഷ്ടവേഷത്തിലെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ച് നടി സരയൂ. പച്ചക്കരയുള്ള സെറ്റ് മുണ്ട് ഉടത്ത് നാടൻസുന്ദരിയായാണ് ചിത്രത്തിൽ സരയുവിനെ കാണുന്നത്. അരളി പൂവും തുളസിയും തലയിൽ ചാർത്തി കയ്യിൽ വാഴയിലയിൽ പൂവും പിടിച്ചു നിൽക്കുന്ന ചിത്രം ആരാധകരുടെ മനം കവർന്നിരിക്കുകയാണ്. സെറ്റ് മുണ്ടിനുമൊപ്പം വെള്ളി ആഭരണങ്ങളാണ് താരം അണിഞ്ഞിരിക്കുന്നത്.
തന്റെ ജീവിതത്തിലൂടെ കടന്നുണ്ടായ സെറ്റ് മുണ്ട് ഓർമകളും താരം പങ്കുവെക്കുന്നുണ്ട്. ആദ്യമായി സെറ്റുടുത്തത് പത്താമത്തെ വയസിലാണെന്നാണ് പറയുന്നത്. പല പരീക്ഷണങ്ങൾക്കും ശേഷം ഇപ്പോൾ സാധാ സെറ്റുമുണ്ടിനോടാണെന്നും താരം പറയുന്നു.
ഏറ്റവും ഇഷ്ടമുള്ള വേഷങ്ങളിൽ ഒന്ന്... പത്താമത്തെ വയസ്സിൽ സ്കൂളിൽ തിരുവാതിരയ്ക്ക് ആണ് ആദ്യം സെറ്റുമുണ്ട് ഉടുക്കുന്നത്... പിന്നെ പല നിറത്തിലെ കരകൾ, ഡിസൈനുകൾ, സ്വർണ കസവിന്റെ അകമ്പടി, വെള്ളികസവിന്റെ എത്തിനോട്ടം, ഓണാഘോഷത്തിന് മാത്രം ശ്വാസം വിടുന്ന വീതികസവുകൾ. ഉടുക്കുന്നതും ചുറ്റുന്നതും ഈ ഇരട്ടകുട്ടികളിൽ ഏതെന്നു എത്തുംപിടിയും കിട്ടാത്ത ആദ്യ നാളുകൾ... പല പരീക്ഷണങ്ങൾക്കും ശേഷം കറങ്ങി തിരിഞ്ഞ് ഇഷ്ടം വന്നു ചേർന്ന് നിൽക്കുന്ന സാധാ സെറ്റുമുണ്ടുകൾ... അതിലെ ഒരു പാവം പച്ചക്കര !!- ചിത്രങ്ങൾ പങ്കുവെച്ച് താരം കുറിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates