Entertainment

ഒരു അഡാറ് ഹോളി ആഘോഷവുമായി പ്രിയ പ്രകാശും പിള്ളേരും

അഡാര്‍ ലൗവിലെ അഭിനേതാക്കള്‍ ഹോളി ആഘോഷിക്കുന്ന വീഡിയോയും പുറത്തിറക്കിയിട്ടുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന 'ഒരു അഡാര്‍ ലൗവ്' എന്ന ചിത്രത്തിലെ ഒറ്റ ഗാനം കൊണ്ട് ജനശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് പ്രിയ പ്രകാശ്. 'മാണിക്യ മലരായ പൂവി' എന്ന് തുടങ്ങുന്ന ഗാനരംഗത്തിലെ ഒരു കണ്ണിറുക്കല്‍ സീനിലൂടെയാണ് പ്രിയയും ചിത്രവും ഹിറ്റായത്. 

പ്രശസ്തയായതിന് ശേഷം താരം എന്ത് ചെയ്താലും ശ്രദ്ധിക്കപ്പെടുകയാണ്. നടി ശ്രീദേവിയുടെ മരണത്തില്‍ പ്രിയ പ്രതികരിച്ചതും ഐഎസ്എല്‍ കാണാന്‍ വന്ന് സച്ചിനൊപ്പം നിന്ന് ഫോട്ടോയെടുത്തതുമെല്ലാം വാര്‍ത്തയായിരുന്നു. ഇപ്പോള്‍ പ്രിയയും അഡാര്‍ ലൗവിലെ താരങ്ങളും ചേര്‍ന്ന് ഹോളി ആഘോഷിച്ചതാണ് വാര്‍ത്ത. പ്രിയ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്ത് വിട്ട ചിത്രങ്ങള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഇതിന് മുന്‍പ് ഇതുപൊലൊരു ഹോളി ആഘോഷിച്ചിട്ടില്ലെന്നാണ് പ്രിയ പറയുന്നത്. 

അഡാര്‍ ലൗവിലെ അഭിനേതാക്കള്‍ ഹോളി ആഘോഷിക്കുന്ന വീഡിയോയും പുറത്തിറക്കിയിട്ടുണ്ട്. ഈ വീഡിയോയും ഇപ്പോള്‍ വന്‍ ഹിറ്റാണ്. സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പുതിയ ഗാനത്തെക്കുറിച്ച് പങ്കുവെച്ചത്. പാട്ടിന്റെ മിക്‌സിങ് നടക്കുന്നതിനിടക്ക് റെക്കോര്‍ഡ് ചെയ്ത ഭാഗമാണ് പുറത്തിറങ്ങിയിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നാളെ ഹാജരാകാന്‍ കഴിയില്ല'; ഇഡിക്ക് പിണറായി വിജയന്റെ കത്ത്

'ശരീരം കാണിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങളോട് താല്പര്യമില്ല, ഞാനതിൽ കംഫർട്ടല്ല; അങ്ങനെയുള്ള ഒരാളല്ല ഞാൻ'

ടി20യില്‍ ഇങ്ങനെ ഒന്ന് ആദ്യം, ഇന്ത്യൻ ബൗളിങിന്‌ 'നാണക്കേട് റെക്കോർഡ്' ഭാരം!

അന്‍വര്‍ സാദത്ത് എംഎൽഎയ്ക്കെതിരെ വധഭീഷണി മുഴക്കിയ ആള്‍ അറസ്റ്റില്‍

'5 മണിക്ക് വരേണ്ട മോഹന്‍ലാല്‍ 4 മണിക്ക് വന്ന് കാത്തിരുന്നു; താന്‍ പാടിയ പാട്ട് കേള്‍ക്കാന്‍ മമ്മൂട്ടിയ്ക്ക് പേടി'