Entertainment

ഒരു വര്‍ഷത്തിനു ശേഷം ഡിക്യൂ മലയാളത്തിലേയ്ക്ക്; ലൊക്കേഷന്‍ ചിത്രത്തെ ആവേശത്തോടെ വരവേറ്റ് ആരാധകര്‍ 

ബിസി നൗഫല്‍ സംവിധാനം ചെയ്യുന്ന ഒരു യമണ്ടന്‍ പ്രേമകഥയാണ് ദുല്‍ഖറിന്റെ പുതിയ മലയാളം ചിത്രം

Author : സമകാലിക മലയാളം ഡെസ്ക്

ഹിന്ദിയിലും തമിഴിലുംമൊക്കെ പുതിയ സിനിമകള്‍ കമ്മിറ്റ് ചെയ്ത് തിരക്കേറുമ്പോള്‍ ദുല്‍ഖര്‍ സല്‍മാന്‍ മലയാളം വിട്ടുപോകുകയാണോ എന്ന ആശങ്ക സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ എല്ലാ ആശങ്കകള്‍ക്കും മറുപടി നല്‍കിയിരിക്കുകയാണ് താരത്തിന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റ്. തുടങ്ങിയ ഇടത്തേക്കുതന്നെ തിരിച്ച് എന്ന് കുറിച്ചുകൊണ്ടാണ് ദുല്‍ഖര്‍ പുതിയ ചിത്രത്തെകുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. 

ബിസി നൗഫല്‍ സംവിധാനം ചെയ്യുന്ന ഒരു യമണ്ടന്‍ പ്രേമകഥയാണ് ദുല്‍ഖറിന്റെ പുതിയ മലയാളം ചിത്രം. ബിബിന്‍ ജോര്‍ജ്ജും വിഷ്ണു ഉണ്ണികൃഷ്ണനും തിരകഥ നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തില്‍ സൗബിന്‍ ഷാഹിറും സലിം കുമാറും സുപ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. 

കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ പുറത്തിറങ്ങിയ സോളോയ്ക്കുശേഷം അന്യഭാഷകളിലെ അഭിനയതിരക്കുകളിലേക്കു പോയ ദുല്‍ഖര്‍ പിന്നീട് മലയാള സിനിമകളൊന്നും കമ്മിറ്റ് ചെയ്യാതിരുന്നത് ഡിക്യൂ ആരാധകരെ നിരാശരാക്കിയിരുന്നു.ആദ്യ ബോളിവുഡ് ചിത്രം കര്‍വാനും തമിഴ് ചിത്രം കണ്ണും കണ്ണും കൊള്ളൈയടിത്താലും തീയറ്ററുകളില്‍ എത്താന്‍ ഒരുങ്ങുമ്പോള്‍ തമിഴിലും ഹിന്ദിയിലുമായി ഓരോ ചിത്രങ്ങള്‍ കൂടി താരം പ്രഖ്യാപിച്ചതാണ് മലയാളത്തില്‍ ഈ വര്‍ഷം ഒരു ദുല്‍ഖര്‍ സിനിമയുണ്ടാകുമോ എന്ന സംശയം ബലപ്പെടുത്തിയത്. അടുത്തിടെ താരത്തിന്റെ പുതിയ തമിഴ് ചിത്രത്തിന്റെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നപ്പോള്‍ മലയാളത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിന്റെ നിരാശ ആരാധകര്‍ തുറന്നു പ്രകടിപ്പിക്കുകയുമുണ്ടായി.എന്നാല്‍ സംശയങ്ങള്‍ക്കെല്ലാം വിരാമമിട്ടുകൊണ്ട് താരം പുതിയ മലയാള ചിത്രത്തെകുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവച്ചിരിക്കുകയാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചരിത്രമെഴുതി കലാമണ്ഡലം; കളിയരങ്ങിലെ വാമൊഴി വഴക്കങ്ങൾ ഇനി അക്ഷരവഴികളിലേക്ക്

'ലോക്കര്‍ തുറക്കുമ്പോള്‍ വിസ്മയം ഉണ്ടോയെന്ന് നോക്കാമല്ലോ...?'; ഇഡി പരിശോധനയില്‍ പിണറായി വിജയന്‍

ഒരു കോടിയുടെ ഭാഗ്യശാലി ആര്?, സുവര്‍ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK- 57 lottery result

IIM Kozhikode: ഓഫീസ് അഡ്മിനിസ്ട്രേഷനിൽ ഒഴിവുകൾ, ബിരുദവും പ്രവൃത്തിപരിചയവും യോഗ്യത

'അച്ഛന്റെ അടിയന്തരം കഴിഞ്ഞിട്ട് പോരെ? സ്‌നേഹമുള്ള മകന്‍ ഇങ്ങനെ ചെയ്യില്ല'; സിനിമ കാണാനെത്തിയ ചന്തുവിന് വിമര്‍ശനം