Entertainment

ഒരുപോലെ ഉടുപ്പിട്ട് സാനിയയും പ്രിയ വാര്യറും, നൃത്തതിന് ഒപ്പം ചേർന്ന് അനാർക്കലി; താരസുന്ദരിമാർ ഒന്നിച്ചെത്തിയ കല്ല്യാണമേളം, ചിത്രങ്ങളും വിഡിയോയും വൈ‌റൽ 

ഫോട്ടോ​ഗ്രാഫർ ജിക്ക്സണും സിജ രാജനും തമ്മിലുള്ള വിവാഹത്തിലാണ് താരങ്ങൾ ഒന്നിച്ചെത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

സാനിയ ഇയ്യപ്പൻ, പ്രിയ വാര്യർ, അനാർക്കലി മരക്കാർ, പേളി മാണി തുടങ്ങി നിരവധി താരങ്ങൾ പങ്കെടുത്ത ഒരു വിവാഹ വിശേഷമാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഫോട്ടോ​ഗ്രാഫർ ജിക്ക്സണും സിജ രാജനും തമ്മിലുള്ള വിവാഹത്തിലാണ് താരങ്ങൾ ഒന്നിച്ചെത്തിയത്. സം​ഗീത് രാവിൽ നൃത്തം ചെയ്തും വിവാഹത്തിന് ഒരേ വസ്ത്രത്തിലെത്തിയും നിറഞ്ഞുനിന്നത് സാനിയയും പ്രിയയുമാണ്. 

വിവാഹാഘോഷങ്ങളുടെ ചിത്രങ്ങളും വിഡിയോയും ഇതിനോടകം വൈറലായിക്കഴിഞ്ഞു. പള്ളിപ്പെരുന്നാൾ തീമിൽ ആയിരുന്നു തലേദിവസത്തെ ആഘോഷ പരിപാടികൾ. ചട്ടയും മുണ്ടും ധരിച്ച് പ്രിയയും അനാർക്കലിയും തിളങ്ങിയപ്പോൾ സാനിയ കിടിലൻ ഡാൻസുമായാണ് എത്തിയത്. മൂവരും ചേർന്നുള്ള സ്പോട്ട് കൊറിയോ​ഗ്രഫി ഡാൻസും ഏറെ വൈറലായി. 

വിവാഹത്തിന് വെള്ള ഷർട്ടും പച്ച മിനി സ്കേർട്ടും ധരിച്ച് ഒരേ വേഷത്തിലാണ് സാനിയയും പ്രിയയും എത്തിയത്. നടന്‍ സിജു വില്‍സണ്‍, അവതാരകൻ ജീവ അടക്കമുള്ളവർ ആഘോഷങ്ങളിൽ പങ്കെടുത്തിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇഎംഎസ് മന്ത്രിസഭയിലെ അംഗം; കമ്യൂണിസ്റ്റ് നേതാവിന്റെ അനുസ്മരണം സംഘടിപ്പിക്കാന്‍ ബിജെപി; 'ലക്ഷ്യം ദളിത് വോട്ട് ഉറപ്പിക്കല്‍'

ഫോം വീണ്ടെടുത്താൽ ടീമിൽ നിൽക്കാം; ലാബുഷെയ്ന് വീണ്ടും അവസരം; ഓസ്ട്രേലിയ ടെസ്റ്റ് സംഘത്തെ പ്രഖ്യാപിച്ചു

ഇനി 'റോബോട്ട് പൊലീസ്' ഇറങ്ങും; പൊലീസിന്റെ പണി ചെയ്യാന്‍ എഐ റോബോട്ടുകളെ നിയോഗിച്ച് ദുബൈ പൊലീസ്

'ഇതുപോലൊരു കഥ വേറാരും ചിന്തിച്ചിട്ടില്ലെന്ന് അഹങ്കരിച്ചു'; 'ഐ ആം ഗെയിം' ആ ഹോളിവുഡ് ചിത്രത്തിന്റെ കോപ്പിയടിയോ?; നഹാസ് പറയുന്നു

പ്രധാനമന്ത്രിക്കെതിരെയുള്ള ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്തു; തൊടുപുഴ ക്രൈംബ്രാഞ്ച് വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് സസ്പെൻഷൻ