Entertainment

ഒറ്റനോട്ടത്തില്‍ ശ്രീദേവി തന്നെ: വൈറലായി ജാന്‍വി കപൂറിന്റെ ഫോട്ടോഷൂട്ട്

സബ്യസാചിയുടെ ഇരുപതാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടത്തിയ ഫോട്ടോ ഷൂട്ട് ആയിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

ന്തരിച്ച നടി ശ്രീദേവിയുടെ മകള്‍ ജാന്‍വി കപൂറിന്റെ ഫോട്ടോഷൂട്ട് വൈറലാവുകയാണ്. ഫോട്ടോ വൈറലാകുന്നതിന് പിന്നിലൊരു കാരണമുണ്ട്. പുതിയ ഫോട്ടോയില്‍ മകള്‍ അമ്മയെപ്പോലെത്തന്നെയുണ്ട് എന്നാണ് ആരാധകര്‍ പറയുന്നത്. നില്‍പ്പിലും നോട്ടത്തിലും പോലും ജാന്‍വി ശ്രീദേവിയെ ഓര്‍മ്മിപ്പിക്കുന്നു. 

സബ്യസാചിയുടെ ഇരുപതാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടത്തിയ ഫോട്ടോ ഷൂട്ട് ആയിരുന്നു. ചുവന്ന സില്‍ക്കിന്റെ വസ്ത്രമായിരുന്നു ജാന്‍വി ധരിച്ചിരുന്നത്. ഏകദേശം ഇതുപോലെയുള്ള ചുവന്ന വസ്ത്രമണിഞ്ഞ് ശ്രീദേവി നില്‍ക്കുന്നതായുള്ള ഒരു ഫോട്ടോയുണ്ട്. ശ്രീദേവിയുടെ ചെറുപ്പകാലത്തെ ഫോട്ടോയായിരുന്നു അത്. ഈ ചിത്രം അതുപോലെയുണ്ടെന്നാണ് ചില ആരാധകര്‍ പറയുന്നത്.

ആറ് ലക്ഷത്തിനടുത്താണ് ജാന്‍വിയുടെ പുതിയ ചിത്രങ്ങള്‍ക്ക് ലഭിച്ച ലൈക്കുകള്‍. കമന്റുകളില്‍ കൂടുതല്‍ പേരും പറഞ്ഞിരിക്കുന്നത് അമ്മ ശ്രീദേവിയുമായുള്ള രൂപ സാദൃശ്യത്തെ കുറിച്ചാണ്. 'ശ്രീദേവിയെ മുറിച്ചു വച്ചതു പോലെ', 'ആദ്യ കാഴ്ചയില്‍ ശരിക്കും ശ്രീദേവിയാണെന്നു കരുതി', 'ശ്രീദേവിയെ പോലെ തന്നെയുണ്ട്' തുടങ്ങി നിരവധി കമന്റുകള്‍ ചിത്രങ്ങള്‍ക്കു താഴെയുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പൊതുവിടങ്ങളില്‍ തണ്ണീര്‍പ്പന്തല്‍, സ്‌കൂളുകളില്‍ കൂള്‍ റൂഫ്, ട്രാഫിക് സിഗ്നലുകളുടെ സമയം കുറയ്ക്കണം; കൊടുംചൂടില്‍ അതീവ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി

'എത്ര വലിയ അവാര്‍ഡ് മേടിച്ചയാളാണെങ്കിലും കര്‍മയുണ്ട്, ഒരിക്കല്‍ താഴെ വരും'; സജ്‌നയ്ക്ക് പിന്നാലെ ഒളിയമ്പുമായി ഫിറോസ്

ഈ വേനലില്‍ അറിയാം ഇളനീരിന്റെ ഗുണങ്ങള്‍

വേനൽ യാത്ര പ്ലാൻ ചെയ്തോ? പാക്കിങ് ലിസ്റ്റിൽ ഇവ മിസ് ചെയ്യരുത്

420cc, പ്രാരംഭ വില 4.70 ലക്ഷം രൂപ, ഇന്ത്യയില്‍ നിര്‍മ്മിക്കുന്നത് ടിവിഎസ്; ബിഎംഡബ്ല്യൂ എഫ് 450 ജിഎസ് ഇന്ത്യന്‍ വിപണിയില്‍

SCROLL FOR NEXT