Entertainment

ഓര്‍ഡര്‍ ചെയ്തത് രണ്ട് പഴത്തിന് ; വില 442 രൂപ ; ഞെട്ടി സൂപ്പര്‍ താരം

ജിമ്മില്‍ പരിശീലനത്തിനിടെ താരം രണ്ട് വാഴപ്പഴം ഓര്‍ഡര്‍ ചെയ്യുകയായിരുന്നു

സമകാലിക മലയാളം ഡെസ്ക്

മുംബൈ : രണ്ടു പഴത്തിന്റെ വിലയാണ് സോഷ്യല്‍ മീഡിയയിലെ ചൂടേറിയ ചര്‍ച്ചാവിഷയം. ബോളിവുഡ് നടന്‍ രാഹുല്‍ബോസിനാണ് രണ്ടു പഴത്തിന് പൊള്ളുന്ന വില ഈടാക്കിയത്. ഇതിന്റെ ബില്‍ സഹിതം നടന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. 

ചണ്ഡീഗഡില്‍ വെച്ചായിരുന്നു സംഭവം. ജിമ്മില്‍ പരിശീലനത്തിനിടെ താരം രണ്ട് വാഴപ്പഴം ഓര്‍ഡര്‍ ചെയ്യുകയായിരുന്നു. ജിമ്മില്‍ നിന്നും റൂമില്‍ തിരിച്ചെത്തിയപ്പോള്‍, പഴം ലഭിച്ചു. തൊട്ടുപിന്നാലെ ലഭിച്ച ബില്ലാണ് താരത്തെ ഞെട്ടിച്ചത്.

442.5 രൂപയാണ് രണ്ടു പഴത്തിന് പഞ്ചനക്ഷത്ര ഹോട്ടല്‍ ചാര്‍ജ് ഈടാക്കിയത്. ഇത് നിങ്ങള്‍ക്ക് വിശ്വസിക്കാനാവുമോ എന്ന് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ നടന്‍ ചോദിക്കുന്നു. 

നടന്‍ രാഹുല്‍ ബോസിന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയിയല്‍ ചൂടേറിയ ചര്‍ച്ചയ്ക്ക് വഴി വെച്ചിരിക്കുകയാണ്. ഹോട്ടല്‍ അധികൃതരുടേത് പകല്‍ക്കൊള്ളയാണെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT