Entertainment

കണ്ണന്റെ രാധയായി അനുശ്രീ; പ്രണയം നിറച്ച് ഫോട്ടോഷൂട്ട്; വൈറൽ

ആഘോഷങ്ങളെല്ലാം വീട്ടിലേക്ക് ഒതുങ്ങിയതോടെ ജന്മാഷ്ഠമി സ്പെഷ്യൽ ഫോട്ടോഷൂട്ടുമായി എത്തുകയാണ് താരം

Author : സമകാലിക മലയാളം ഡെസ്ക്


ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയിലെ സ്ഥിരം സാന്നിധ്യമായിരുന്നു നടി അനുശ്രീ. ഇത്തവണ ആഘോഷങ്ങളെല്ലാം വീട്ടിലേക്ക് ഒതുങ്ങിയതോടെ ജന്മാഷ്ഠമി സ്പെഷ്യൽ ഫോട്ടോഷൂട്ടുമായി എത്തുകയാണ് താരം. കൃഷ്ണന്റെ പ്രിയപ്പെട്ട രാധയാണ് അനുശ്രീ എത്തുന്നത്. രാധാമാധവം എന്ന പേരിട്ടിരിക്കുന്ന ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ താരം തന്നെയാണ് പങ്കുവെച്ചത്. 

ശ്രീകൃഷ്ണനൊപ്പം ഊഞ്ഞാലാടുന്ന രാധയായാണ് അനുശ്രീ എത്തുന്നത്. നീല ദാവണിയിൽ നിറയെ ആഭരണങ്ങളും അണിഞ്ഞ് അതിസുന്ദരിയാണ് താരം. മഞ്ഞപ്പട്ടും കയ്യിൽ ഓടക്കുഴലും തലയിൽ മയിൽപീലിയും ചൂടി നിൽക്കുന്ന കൃഷ്ണനേയും കാണാം. പവിഴമാണ് കൃഷ്ണന്റെ വേഷത്തിൽ എത്തുന്നത്. കൃഷ്ണന്റേയും രാധയുടേയും പ്രണയനിമിഷങ്ങൾ നിധിൻ നാരായൺ ​ഗുരുവായൂരാണ് പകർത്തിയിരിക്കുന്നത്. പിങ്കി വിശാലാണ് മേക്കപ്പ്. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ. 

എല്ലാ വർഷവും ശ്രീകൃഷ്ണ ജയന്തിക്ക് നാട്ടിലെ ബാല​ഗോകുലം സംഘടിപ്പിക്കുന്ന ഘോഷയാത്രയിൽ അനുശ്രീ പങ്കെടുക്കാറുണ്ട്. ഭാരതാംബയായിട്ടാണ് അനുശ്രീ വേഷമിടാറുള്ളത്. ഇതിന്റെ പേരിൽ താരത്തിന് സൈബർ ആക്രമണവും നേരിടേണ്ടിവന്നിട്ടുണ്ട്. തുടർന്ന് ബാലഗോകുലത്തിൽ കുഞ്ഞുനാൾ മുതലേ പോകുന്നുണ്ടെന്നും  ശ്രീകൃഷ്ണജയന്തി ആഘോഷിക്കുമ്പോൾ ശോഭായാത്രയിൽ പങ്കാളിയാകാ‌റുണ്ടെന്നും വ്യക്തമാക്കി താരം രം​ഗത്തെത്തിയിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അത് ഉദ്യോഗസ്ഥ പോര് അല്ല, ചലഞ്ച് മാത്രം'; തദ്ദേശവകുപ്പിലെ മാലിന്യനിര്‍മ്മാര്‍ജ്ജനത്തിന് രണ്ടു പദ്ധതികളില്‍ മന്ത്രി കെ എം ഷാജി

'ആ ശബ്ദം ചെവിയില്‍ മുഴങ്ങിയത് മറക്കില്ല'; നാന പടേക്കറും വിനായകനും ഒരുമിക്കാനിരുന്ന സിനിമ; ഉള്ളുനീറി സംവിധായകന്‍

പി വി അൻവറിന് വീണ്ടും തിരിച്ചടി; കെഎഫ്സി വായ്പാ തട്ടിപ്പിലെ വിജിലൻസ് കേസ് റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി

പ്രേംനസീറിന്റെ മൂത്ത മകൾ ലൈലാബീഗം അന്തരിച്ചു

പണം വാരാം, പോസ്റ്റ് ഓഫീസ് സ്‌കീമും എസ്‌ഐപിയും ചേര്‍ന്നുള്ള കിടിലന്‍ സ്ട്രാറ്റജി; വിശദാംശങ്ങള്‍