Entertainment

കമല്‍ഹാസന്റെ സിനിമയില്‍ അഭിനയിക്കാന്‍ ഷാരുഖ് വാങ്ങിയ പ്രതിഫലം എന്താണെന്നോ? അറിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടും

കമല്‍ഹാസന്‍ എഴുതി സംവിധാനം ചെയ്ത് അഭിനയിച്ച ചിത്രമായിരുന്നു ഹേ റാം

Author : സമകാലിക മലയാളം ഡെസ്ക്

മല്‍ഹാസന്‍ എഴുതി സംവിധാനം ചെയ്ത് അഭിനയിച്ച ചിത്രമായിരുന്നു ഹേ റാം. ഇന്ത്യ വിഭജനവും തുടര്‍ന്ന് മഹാത്മാഗാന്ധി വധിക്കപ്പെടുന്നതെല്ലാമാണ് ചിത്രത്തിലുള്ളത്. ചിത്രത്തില്‍ പ്രധാന വേഷത്തില്‍ ബോളിവുഡ് കിങ് ഖാന്‍ ഷാരുഖും വേഷമിട്ടിരുന്നു. ഇന്ന് ഹേ റാം റിലീസ് ചെയ്തിട്ട് 20 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. ഷാരുഖ് ഖാന്‍ ബോളിവുഡി സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന ഘട്ടത്തിലാണ് ചിത്രത്തില്‍ അഭിനയിക്കാന്‍ എത്തുന്നത്. എന്നാല്‍ ചിത്രത്തില്‍ അഭിനയിക്കുന്നതിന് താരം വാങ്ങിയ പ്രതിഫലം കേട്ടാല്‍ നിങ്ങള്‍ ഞെട്ടും. ഒരു വാച്ച് മാത്രം വാങ്ങിയാണ് ഷാരുഖ് ഹേ റാമിന്റെ ഭാഗമായത്. കമല്‍ഹാസന്‍ തന്നെയാണ് ഇത് തുറന്നു പറഞ്ഞത്. 

ഒരു രൂപ പോലും പ്രതിഫലമായി ഷാരുഖ് വാങ്ങിയിട്ടില്ലെന്നാണ് കമല്‍ ഹാസന്‍ പറയുന്നത്. എന്നാല്‍ ഇത് ആരും വിശ്വസിക്കില്ലെന്നും വെറും കെട്ടുകഥയാണ് എന്നേ പറയുകയൊള്ളൂവെന്നുമാണ് വൈറലാകുന്ന വിഡിയോയിലെ താരത്തിന്റെ വാക്കുകള്‍. ചിത്രത്തിന്റെ ബജറ്റ് ഉയരുന്നത് മനസിലാക്കിയാണ് അദ്ദേഹം പ്രതിഫലം വേണ്ട എന്നുവെച്ചതെന്നും കമല്‍ഹാസന്‍ വ്യക്തമാക്കി. ഭാവിയില്‍ ഇനി ഒരിക്കലും ഇങ്ങനെ സംഭവിക്കാന്‍ പോകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളായിരുന്നു ഷാരുഖ് ഖാന്‍. ചിത്രത്തിന്റെ അവസാനം പണത്തിന് ബുദ്ധിമുട്ടുണ്ടായപ്പോള്‍ പ്രതിഫലം വേണ്ടെന്ന് ഷാരുഖ് പറഞ്ഞു. തുടര്‍ന്നാണ് കമല്‍ഹാസന്‍ വാച്ച് സമ്മാനമായി നല്‍കുന്നത്. തമിഴിലും ഹിന്ദിയിലുമായി 2000 ത്തിലാണ് ചിത്രം റിലീസ് ചെയ്തത്. തുടര്‍ന്ന് ചിത്രം റീമേക്ക് ചെയ്യാനുള്ള അവസകാശം ഷാരുഖ് സ്വന്തമാക്കിയിരുന്നു. മൂന്ന് നാഷണല്‍ അവാര്‍ഡുകള്‍ അടക്കം നിരവധി പുരസ്‌കാരങ്ങളാണ് ചിത്രം നേടിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

പടക്കം വില്‍പ്പനയ്ക്ക് നിരോധനം, ആഹ്ലാദ പ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി; വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ

ജയിക്കാന്‍ വെറും 6 റണ്‍സ്; എറിഞ്ഞത് 6 യോര്‍ക്കറുകള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇതാ മറ്റൊരു 'ഷാ' (വിഡിയോ)

മാമ്പറയ്ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം 'ഖലീഫ' റിലീസ് തീയതി പുറത്ത്

SCROLL FOR NEXT