Entertainment

കാടിനെ അറിഞ്ഞ് ടൊവിനോ; നെല്ലിയാമ്പതി യാത്രയിലെ ചിത്രങ്ങള്‍ 

നെല്ലിയാമ്പതിക്കാട്ടിലും പോത്തുണ്ടി ഡാമിനടുത്തും ധോണി ഹില്‍സിലുമൊക്കെയായി പ്രകൃതിയെ അറിഞ്ഞുകൊണ്ടുള്ള യാത്രയിലാണ് താരം

Author : സമകാലിക മലയാളം ഡെസ്ക്

ടുത്തിടെയായി നടന്‍ ടൊവിനോ തോമസിന്റെ യാത്രകളെല്ലാം കാടുകളിലേക്കാണ്. നെല്ലിയാമ്പതിക്കാട്ടിലും പോത്തുണ്ടി ഡാമിനടുത്തും ധോണി ഹില്‍സിലുമൊക്കെയായി പ്രകൃതിയെ അറിഞ്ഞുകൊണ്ടുള്ള യാത്രയിലാണ് താരം. അവസാനമായി നെല്ലിയാമ്പതി ഫോറസ്റ്റ് റെഞ്ചില്‍ നിന്നുള്ള ഒരു ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ടൊവിനോയുടെ വനയാത്രകള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 

നീല റൗണ്ട്‌നെക്ക് ടീഷര്‍ട്ടും ജീന്‍സും കൂളിങ് ഗ്ലാസും അണിഞ്ഞ് കൂള്‍ ലുക്കിലാണ് താരം നില്‍ക്കുന്നത്. മലകള്‍ക്കും കോടമഞ്ഞിനും ഇടയിലായി ആരെയും കൊതിപ്പിക്കുന്നതാണ് താരത്തിന്റെ ചിത്രങ്ങള്‍. പാലക്കാടിന്റെ ദൃശ്യഭംഗി നിറയുന്ന ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. 

ഇതിന് മുന്‍പ് ധോണി ഹില്‍സിലെ വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നതിന്റെ ചിത്രവും താരം പങ്കുവെച്ചിരുന്നു. കൂടാതെ കാട്ടുചോലയിലേക്ക് ഊളിയിടുന്നതിന്റെ വിഡിയോയും താരം പങ്കുവെച്ചിരുന്നു. ഫോറന്‍സിക് മൂവിയുടെ ഷൂട്ടിന് ഇടയിലാണ് താരത്തിന്റെ വനയാത്ര.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മിനിമം ചാര്‍ജ് 15 രൂപയാക്കണം; സ്വകാര്യ ബസുകള്‍ സമരത്തിലേക്ക്

KITTS: കിറ്റ്‌സിൽ പ്രൊഫസർ, റിസർച്ച് അസോസിയേറ്റ് ഒഴിവുകൾ; അവസാന തീയതി സെപ്റ്റംബർ 9

'കേരളത്തെ ചേർത്തു നിർത്തുന്നത് മത സൗഹാർദമാണ്'; നാളുകൾക്ക് ശേഷം പൊതുവേദിയിലെത്തി യേശുദാസ്

'3000 റൺസ്', ഷെഫാലി വർമയ്ക്ക് 'ഇരട്ട റെക്കോർഡ്'!

'മുലക്കച്ച അങ്ങനെ ട്രെൻഡിങ്ങായി; സംസ്‌കാരം എന്നത് വസ്ത്രത്തിന്റെ നീളത്തിലോ ക്ലീവേജിലോ ആണോ ഇരിക്കുന്നത് ?', വിമർശകരോട് ഐശ്വര്യ ലക്ഷ്മി