Entertainment

കാടും കുന്നും കടലും താണ്ടി സൗബിന്‍, വീഡിയോ

ഇപ്പോള്‍ ചിത്രത്തിലെ നെഞ്ചകമേ നെഞ്ചകമേ എന്ന ഗാനത്തിന്റെ ലിറിക് വിഡിയോ പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

Author : സമകാലിക മലയാളം ഡെസ്ക്

സൗബിന്‍ ഷാഹിര്‍ എന്ന നടന് ഇപ്പോള്‍ പ്രേക്ഷകമനസില്‍ വളരെ വലിയൊരു സ്ഥാനമാണുള്ളത്. പതിവ് നായക സങ്കല്‍പങ്ങളെ പൊളിച്ചെഴുതിക്കൊണ്ട് മുന്നേറിക്കൊണ്ടിരിക്കുന്ന നടന്‍മാരില്‍ മുന്‍പന്തിയിലാണെന്നും സൗബിന്‍. അഭിനയിക്കുന്ന എല്ലാ ചിത്രങ്ങളിലും തന്റേതായ വ്യക്തുമുദ്ര പതിപ്പിക്കാന്‍ സൗബിന് കഴിഞ്ഞു. ഏറ്റവും ഒടുവില്‍ എത്തിയ 'അമ്പിളി'യും അങ്ങനെ തന്നെ. 

ഇപ്പോള്‍ ചിത്രത്തിലെ 'നെഞ്ചകമേ നെഞ്ചകമേ' എന്ന ഗാനത്തിന്റെ ലിറിക് വിഡിയോ പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ശങ്കര്‍ മഹാദേവനാണു ഗാനം ആലപിച്ചിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് വിഷ്ണു വിജയ് സംഗീതം നല്‍കിയിരിക്കുന്നു.

'നെഞ്ചകമേ' എന്ന് തുടങ്ങുന്ന ഈ പാട്് അതിമനോഹരമായൊരു യാത്രാഗാനമാണ്. പ്രേക്ഷകരെ കാണാന്‍ സൗന്ദര്യമുള്ള പല സ്ഥലങ്ങളിലേക്കും സൗബിന്‍ കൂട്ടിക്കൊണ്ടുപോകുന്നു. അമ്പിളിയിലേതായി എത്തിയ ആരാധികേ എന്ന ഗാനം ഏറെ പ്രശംസ നേടിയിരുന്നു. അതിന് മുന്‍പിറങ്ങിയ സൗബിന്റെ ഡാന്‍സ് വീഡിയോയും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോള്‍ അത്തരത്തിലുള്ള നൃത്തച്ചുവടുകള്‍ പ്രേക്ഷകര്‍ക്കിടയില്‍ ട്രെന്‍ഡ് ആയി മാറിയിട്ടുണ്ട്.

പുതുമുഖം തന്‍വി റാമാണ് ചിത്രത്തിലെ നായിക. ജോണ്‍ പോള്‍ ജോര്‍ജാണ് ചിത്രത്തിന്റെ കഥയും സംവിധാനവും. തിയറ്ററില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് 'അമ്പിളി'. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

SCROLL FOR NEXT