Entertainment

'കാണുമ്പോള്‍ എളുപ്പമാണെന്ന് തോന്നും, പക്ഷേ എനിക്ക് കളിക്കാനാവില്ല, നാണമാണ്'; ഡാന്‍സ് കളിക്കാത്തതിനെക്കുറിച്ച് മമ്മൂട്ടി

ഡാന്‍സ് ചെയ്യുമ്പോള്‍ റിയലിസ്റ്റിക് ആകില്ലെന്ന് പറയുന്നത്  ഒഴിയാനുള്ള ന്യായമാണ്. സത്യത്തില്‍ തനിക്ക് കളിക്കാന്‍ അറിയില്ല എന്നതും നാണമാണ് എന്നതുമാണ് കാരണം

Author : സമകാലിക മലയാളം ഡെസ്ക്

പേരന്‍പിലൂടെ ആരാധകരുടെ മനസ് കീഴടക്കുകയാണ് മമ്മൂട്ടി. പത്ത് വര്‍ഷത്തിന് ശേഷമാണ് മമ്മൂട്ടി തമിഴ് ചിത്രത്തില്‍ അഭിനയിക്കുന്നത്. മലയാളികളെപ്പോലെ തന്നെ തമിഴ് ആരാധകരും ചിത്രത്തെ ഏറ്റെടുത്തതോടെ മികച്ച വിജയമായി മാറുകയാണ്. സെറിബ്രല്‍ പാള്‍സി ബാധിച്ച മകളുടേയും അവളുടെ അച്ഛന്റെയും കഥയാണ് പേരന്‍പില്‍ പറയുന്നത്. ചിത്രത്തില്‍ മകളെ സന്തോഷിപ്പിക്കാന്‍ വേണ്ടി നൃത്തം ചെയ്യുന്ന അമുദനെ കാണാം. ചിത്രത്തിലെ ഏറ്റവും സ്പര്‍ശിക്കുന്ന രംഗങ്ങളില്‍ ഒന്നാണ് ഇത്. മമ്മൂട്ടിയുടെ ഡാന്‍സിനെ പരിഹസിക്കുന്നവര്‍ നിരവധിയാണെങ്കിലും ആദ്യമായിട്ടായിരിക്കും അദ്ദേഹത്തിന്റെ നൃത്തം ആരാധകരുടെ കണ്ണു നിറയ്ക്കുന്നത്. 

എന്നാല്‍ തനിക്ക് ഡാന്‍സ് കളിക്കാന്‍ അറിയില്ലെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മമ്മൂട്ടി. തമിഴില്‍ തന്തി ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് മമ്മൂട്ടി ഇതിനെക്കുറിച്ച് സംസാരിച്ചത്. തനിക്ക് ഡാന്‍സ് കളിക്കാന്‍ നാണമാണെന്നും ദളപതിയില്‍ വളരെ അധികം കഷ്ടപ്പെട്ടെന്നുമാണ് അദ്ദേഹം പറയുന്നത്. 'ഡാന്‍സ് ചെയ്യാന്‍ ചെറിയ നാണമുണ്ട്. അതുകൊണ്ടാണ് കളിക്കാത്തത്. കാണുമ്പോള്‍ അത് എളുപ്പമാണെന്ന് തോന്നും. പക്ഷേ അവിടെച്ചെന്ന് നില്‍ക്കുമ്പോള്‍ ചെയ്യാന്‍ കഴിയില്ല. പാട്ടിന്റെ താളത്തിന് അനുസരിച്ച് ഒന്നും ചെയ്യാനാകില്ല. ദളപതി സിനിമയിലൊക്കെ കഷ്ടപ്പെട്ടാണ് ഡാന്‍സ് ചെയ്തത്. ഡാന്‍സ് ചെയ്യുമ്പോള്‍ റിയലിസ്റ്റിക് ആകില്ലെന്ന് പറയുന്നത്  ഒഴിയാനുള്ള ന്യായമാണ്. സത്യത്തില്‍ തനിക്ക് കളിക്കാന്‍ അറിയില്ല എന്നതും നാണമാണ് എന്നതുമാണ് കാരണം'

അതുപോലെ തന്റെ രൂപത്തിനും ശബ്ദത്തിനും ഇണങ്ങാത്ത ചില തമാശ രംഗങ്ങള്‍ ചെയ്താലും ശരിയാവാറില്ല എന്നും താരം കൂട്ടിച്ചേര്‍ത്തു. അടുത്തിടെ കോമഡി കഥാപാത്രങ്ങള്‍ നന്നാവുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അഭിനയത്തിന്റെ കാര്യത്തില്‍ താന്‍ സ്വാര്‍ത്ഥനാണെന്നാണ് മമ്മൂട്ടി പറയുന്നത്. പണത്തിനോടല്ല പടത്തിനോടാണ് തനിക്ക് ആര്‍ത്തിയെന്നും എല്ലാ സിനിമകളും എല്ലാ കഥാപാത്രങ്ങളും താന്‍ തന്നെ ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നതെന്നും മമ്മൂട്ടി പറഞ്ഞു. അതുകൊണ്ടാണ് സിനിമയില്‍ നിന്ന് താനും എന്നില്‍ നിന്ന് സിനിമയും വിട്ടുപോകാത്തതെന്നും താരം കൂട്ടിച്ചേര്‍ത്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സര്‍ക്കാരിനോട് നശീകരണ ബുദ്ധിയോടെയുള്ള സമീപനമില്ല, പുരോഗതിക്ക് ഉതകുന്ന പദ്ധതികളെ പിന്തുണയ്ക്കും'

കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന് മർദ്ദനം: പൊലീസ് ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ

നവീന്‍ബാബുവിന്റെ മരണം സിബിഐക്ക്, ടിപി കേസില്‍ ഗൂഢാലോചന വാദത്തിന് തെളിവില്ലെന്ന് തിരുവഞ്ചൂര്‍, വാക് പോരുമായി റെജി ചെറിയാനും ജി സുധാകരനും; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'വെടിവെച്ചു കൊല്ലും'; സന്ദീപ് വാര്യര്‍ എംഎല്‍എയ്ക്ക് ഫോണിലൂടെ വധഭീഷണി

'ഉള്‍പ്പോരിന്റെ കേട്ടാലറയ്ക്കുന്ന കഥകള്‍'; അമ്മ ഭരണസമിതി രാജിവെക്കണം! തുറന്ന കത്തുമായി മാല പാര്‍വതി

SCROLL FOR NEXT