Entertainment

'കാമസൂത്ര' നടി ഇന്ദിരാ വര്‍മ്മയ്ക്ക് കൊറോണ സ്ഥിരീകരിച്ചു

താനിപ്പോള്‍ വിശ്രമത്തിലാണെന്നും അസുഖം അത്ര സുഖകരമല്ലെന്നും നടി ഇന്‍സ്റ്റാഗ്രാമിലൂടെ അറിയിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

മീര നായര്‍ സംവിധാനം ചെയ്ത കാമസൂത്ര സിനിമയിലെ ശ്രദ്ധേയമായ വേഷം ചെയ്ത നടി ഇന്ദിര വര്‍മയ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു.

താനിപ്പോള്‍ വിശ്രമത്തിലാണെന്നും അസുഖം അത്ര സുഖകരമല്ലെന്നും നടി ഇന്‍സ്റ്റാഗ്രാമിലൂടെ അറിയിച്ചു. നടി എമിലിയ ക്ലാര്‍ക്കിനൊപ്പമുള്ള സീ ഗള്‍ എന്ന  തീയേറ്റര്‍ ഷോയുടെ ചിത്രീകരണത്തിനിടെയാണ് നാല്‍പ്പത്തിയാറുകാരിയായ ഇന്ദിരയ്ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചത്. രോഗഭീതിയെത്തുടര്‍ന്ന് സീ ഗള്‍ തീയേറ്റര്‍ ഷോയും നിര്‍ത്തിവെച്ചിരിക്കുകയാണ്. 

ഗെയിം ഓഫ് ത്രോണ്‍സ് വെബ് സീരീസിലും താരം അഭിനയിച്ചിരുന്നു. സഹതാരം ക്രിസ്റ്റഫര്‍ ഹിവ്ജുവും താന്‍ കൊറോണ ബാധിതനാണെന്ന കാര്യം അറിയിച്ചിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

അഞ്ച് ദിവസം ശക്തമായ മഴ; ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'അന്ന് എന്നെ വിഡിയോ എടുക്കാൻ നീ വിളിച്ചില്ലായിരുന്നെങ്കിൽ...'; കൂട്ടുകാരനെക്കുറിച്ച് വൈകാരിക കുറിപ്പുമായി 'വാഴ 2' താരം അലൻ

ഭക്ഷണം നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചു, നാലുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; 65കാരന്‍ അറസ്റ്റില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

SCROLL FOR NEXT