Entertainment

കാമസൂത്ര നടി സൈറ ഖാന്‍ അന്തരിച്ചു

ഇറോട്ടിക് ഡ്രാമയായ കാമസൂത്ര 3ഡി 2013 ല്‍ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കാമസൂത്ര സിനിമയിൽ അഭിനയിച്ച നടി സൈറ ഖാന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. സൈറ വേഷമിട്ട വിവാദ ബോളിവുഡ് ചിത്രം കാമസൂത്ര 3ഡി യുടെ സംവിധായകൻ മലയാളിയായ രൂപേഷ് പോളാണ്. നടി ഷെര്‍ലിന്‍ ചോപ്രയ്ക്ക് പകരമായാണ് സൈറ കാമസൂത്രയില്‍ അഭിനയിച്ചത്. 

ഇറോട്ടിക് ഡ്രാമയായ കാമസൂത്ര 3ഡി 2013 ല്‍ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. പ്രാദേശിക ഭാഷാ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും, കാമസൂത്രയിലൂടെയാണ് സൈറ ശ്രദ്ധിക്കപ്പെട്ടത്. 

സൈറയുടെ മരണവാർത്ത കേട്ട് ഞെട്ടിപ്പോയെന്ന് സംവിധായകൻ രൂപേഷ് പോൾ പറഞ്ഞു. മികച്ച അഭിനേത്രിയാണ് സൈറ. എന്നാല്‍ അവരുടെ കഴിവിന് വേണ്ടത്ര അംഗീകാരം ലഭിച്ചില്ല. അത് തികച്ചും വേദനാജനകമാണ്. സൈറയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു- രൂപേഷ് പറഞ്ഞു. 

മുസ്ലിം യാഥാസ്ഥിതിക കുടുംബ പശ്ചാത്തലത്തില്‍ നിന്ന് വന്ന ഒരു പെണ്‍കുട്ടിയാണ് സൈറ. അതിനാല്‍ ഇത്തരത്തിലുള്ള ഒരു സിനിമയില്‍ അഭിനയിക്കാന്‍ ഒരുപാട് പ്രതിസന്ധികള്‍ തരണം ചെയ്യേണ്ടി വന്നു. മാസങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് സൈറ അഭിനയിക്കാന്‍ എത്തിയത്. ചിത്രത്തിലെ കഥാപാത്രത്തിനോട് പൂര്‍ണമായും നീതി പുലര്‍ത്താന്‍ സൈറക്ക് സാധിച്ചുവെന്നും രൂപേഷ് കൂട്ടിച്ചേര്‍ത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

‘വോട്ടവകാശം ഭീഷണിയിൽ’; ഗ്യാനേഷ് കുമാറിനെതിരെ പ്രതീകാത്മക ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിച്ച് ഇന്ത്യ മുന്നണി

ദുൽഖർ സൽമാന്റെ 'ഐ ആം ​ഗെയിം' ഒടിടിയിൽ കയ്യടി നേടുമോ ? റിലീസ് തീയതി പുറത്ത്

​ഓട്ടോയിൽ നിന്ന് കളഞ്ഞുകിട്ടിയ ഒന്നേകാൽ പവൻ സ്വർണം ഉടമയ്ക്ക് തിരികെ നൽകി; മാതൃകയായി എട്ടാം ക്ലാസുകാരൻ

''സുഖമാണോ ചേട്ടാ' എന്ന് മാത്രമാണ് ചോദിച്ചത്'; പൊലീസ് സ്റ്റേഷന്‍ അതിക്രമത്തില്‍ വിശദീകരണവുമായി ശ്രീനാദേവി കുഞ്ഞമ്മ

20 അടി ഉയരമുള്ള ഷെഡിന്റെ മേൽക്കൂരയിൽ പിഞ്ചുകുഞ്ഞ്; നെഞ്ചിടിപ്പിന്റെ നിമിഷങ്ങൾക്കൊടുവിൽ സാഹസിക രക്ഷാപ്രവർത്തനം