Entertainment

കിങ് ഖാനെ ഫിംലിം ബോഡിയിലേക്ക് ക്ഷണിച്ച് ഓസ്‌കാര്‍ അക്കാദമി

ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാന് മോഷന്‍ പിക്ചര്‍ ആര്‍ട്‌സ് ആന്റ് സയന്‍സിന്റെ ഫിലിം ബോഡിയിലേക്ക് ക്ഷണം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാന് മോഷന്‍ പിക്ചര്‍ ആര്‍ട്‌സ് ആന്റ് സയന്‍സിന്റെ ഫിലിം ബോഡിയിലേക്ക് ക്ഷണം. ഷാരൂഖ് ഉള്‍പ്പെടെ ഇരുപത് ഇന്ത്യക്കാരുടെ പട്ടികയാണ് ഓസ്‌കാര്‍ സമിതി പുറത്തുവിട്ടത്. 59 രാജ്യങ്ങളില്‍ നിന്നായി 928 പുതിയ അംഗങ്ങളെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ചെന്നൈ എക്‌സ്പ്രസിലെയും ദേവ്ദാസിലെയും അഭിനയത്തിനാണ് ഷാരൂഖിന് ക്ഷണം.

ഷാരൂഖിന് പുറമേ മാധുരി ദിക്ഷിത്,നസറുദ്ദീന്‍ ഷാ, അനില്‍ കപൂര്‍,തബു,സൗമിത്രാ ചാറ്റര്‍ജി,മാധബി മുഖര്‍ജി തുടങ്ങിയ പ്രമുഖരുമുണ്ട്.ആദിത്യ ചോപ്രയും ഗുനീത് മോങ്കയുമാണ് നിര്‍മ്മാതാക്കളില്‍ നിന്നും സമിതിയില്‍ ഇടം നേടിയത്.

അമിതാഭ് ബച്ചന്‍, ആമിര്‍ ഖാന്‍, സല്‍മാന്‍ ഖാന്‍, ഐശ്വര്യ റായ്, ദീപിക, പ്രിയങ്ക എന്നിവര്‍ കഴിഞ്ഞ വര്‍ഷം സമിതിയിലുണ്ടായിരുന്നു.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സ്ത്രീ അംഗങ്ങളുടെ എണ്ണം ഇക്കുറി സമിതി വര്‍ധിപ്പിച്ചിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഞാന്‍ മാപ്പു ചോദിക്കുന്നു, ഇനിയുണ്ടാകില്ല'; ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ക്ഷമ ചോദിച്ച് ഇറാന്‍ പ്രസിഡന്റ്

സുരക്ഷാ ആശങ്ക; ഇംഗ്ലണ്ട് വനിതാ ടീമിന്റെ അബുദാബിയിലെ പരിശീലനം ഒഴിവാക്കി

ടീമുകൾക്ക് സുരക്ഷിതമായി നാട്ടിലെത്താം, ചാർട്ടർ വിമാനങ്ങൾ ഒരുക്കി ഐസിസി

വീട്ടിലെ പാറ്റശല്യം അകറ്റാൻ ഇതാ വഴികൾ

മുഖ്യമന്ത്രിക്ക് മുന്നില്‍ ആയുധങ്ങള്‍ സമര്‍പ്പിച്ചു; തെലങ്കാനയില്‍ 130 മാവോയിസ്റ്റുകള്‍ കീഴടങ്ങി

SCROLL FOR NEXT