Entertainment

കിടിലന്‍ ലുക്കില്‍ ബിജുമോനോന്‍: പടയോട്ടം ടീസര്‍ കാണാം

ചിത്രത്തില്‍ ചെങ്കല്‍ രഘു എന്ന കഥാപാത്രത്തെയാണ് ബിജുമേനോന്‍ അവതരിപ്പിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

ബിജു മേനോനെ നായകനാക്കി നവാഗതനായ റഫീഖ് ഇബ്രാഹിം സംവിധാനം ചെയ്യുന്ന ഗ്യാങ്സ്റ്റര്‍ കോമഡി ചിത്രം പടയോട്ടത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ പുറത്തുവിട്ടു. ചിത്രത്തില്‍ ചെങ്കല്‍ രഘു എന്ന കഥാപാത്രത്തെയാണ് ബിജുമേനോന്‍ അവതരിപ്പിക്കുന്നത്. ബിജു മേനോന്‍ ആദ്യമായി തിരുവനന്തപുരം സഌങ് അവതരിപ്പിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 

ചിത്രത്തില്‍ കട്ടത്താടി വെച്ച ബിജുമേനോന്റെ മാസ് ലുക്ക് ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ടീസറില്‍ ബിജു മേനോനെ വ്യക്തമായി കാണിക്കുന്നില്ല. ലിജോ ജോസ് പെല്ലിശ്ശേരി, ദിലീഷ് പോത്തന്‍, സൈജു കുറുപ്പ്, സുധി കോപ്പ എന്നിവരെ ടീസറില്‍ കാണാം.

ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളെളാരു കുടുംബ ചിത്രമായിരിക്കും പടയോട്ടമെന്നാണ് അറിയുന്നത്. തിരുവനന്തപുരത്തു  നിന്നും കാസര്‍ഗോഡേക്ക് ചെങ്കര രഘുവും സംഘവും പോകുന്നതും തുടര്‍ന്ന് നടക്കുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തില്‍ കാണിക്കുന്നത്.

അനു സിത്താരയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ദിലീഷ് പോത്തന്‍, സുധി കോപ്പ, ഹരീഷ് കണാരന്‍, ശ്രീനാഥ് ഭാസി, അലന്‍സിയര്‍, മിഥുന്‍ രമേഷ്, ബേസില്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. അരുണ്‍ എ ആര്‍ അജയ് രാഹുല്‍ എന്നിവരുടേതാണ് തിരക്കഥ. വീക്കെന്‍ഡ് ബ്‌ളോക്ക്ബസ്‌റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയാപോളാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ധര്‍മേന്ദ്ര പ്രധാന് പകരക്കാരനായി; പ്രള്‍ഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല

CJP Jantar Mantar Protest Live: സമരം അവസാനിപ്പിച്ച് 'പാറ്റകള്‍', ജന്തര്‍ മന്തറില്‍ ആഹ്ലാദം

ഇം​ഗ്ലണ്ട് ജിംനാസ്റ്റിക്സ് താരം തലയും കഴുത്തും കുത്തി താഴെ വീണു; കോമൺവെൽത്ത് ​ഗെയിംസിൽ ഞെട്ടിക്കുന്ന അപകടം

മലയാളി നഴ്സ് ഓസ്‌ട്രേലിയയില്‍ വാഹനാപകടത്തില്‍ മരിച്ചു

ജനശതാബ്ദിക്ക് ഇനി പ്രിയദര്‍ശിനി കണക്ഷന്‍; രാവിലെ 5.30ന് മലപ്പുറത്തു നിന്ന് സര്‍വീസ്