Entertainment

കുട്ടി ഉടുപ്പിൽ ക്യൂട്ട് ആയി ആലിയ; ഞെട്ടിക്കാത്ത വില, മിനി ഡ്രസ് സ്വന്തമാക്കാൻ ആരാധകർ 

ഫുൾ സ്ലീവ് ഡ്രസ്സിൽ വളരെ സ്റ്റൈലിഷായാണ് ആലിയ പരിപാടിയിൽ പങ്കെടുത്തത്

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിന്റെ ക്യൂട്ട് സുന്ദരി എന്നാണ് നടി ആലിയ ഭട്ടിനെ ആരാധകർ വിശേഷിപ്പിക്കുന്നത്. ആലിയയുടെ ക്യൂട്ട് ചിരിയും, സംസാരവും, വേഷവുമൊക്കെയാണ് താരത്തിന് ഈ വിളിപ്പേര് നേടിക്കൊടുത്തത്. ഇപ്പോഴിതാ ലാവെൻഡർ നിറത്തിലെ മിനി ഡ്രെസ് ധരിച്ച് ചിക് ലുക്കിലെത്തി താരം വീണ്ടും ഈ വിശേഷണങ്ങൾ സ്വന്തമാക്കുകയാണ്. 

മുംബൈയിൽ ഒരു സിനിമയുടെ പ്രത്യേക പ്രദർശനത്തിന് എത്തിയതായിരുന്നു താരം. വി ഷെയിപ്പിലുള്ള നെക്ക്ലൈനും അരയിലെ കെട്ടുമായിരുന്നു ഈ മിനി ഡ്രസ്സിന്റെ പ്രധാന ആകർഷണം. ഫുൾ സ്ലീവ് ഡ്രസ്സിൽ വളരെ സ്റ്റൈലിഷായാണ് ആലിയ പരിപാടിയിൽ പങ്കെടുത്തത്. 

സെലിബ്രിറ്റികൾ തിരഞ്ഞെടുക്കുന്ന വസ്ത്രങ്ങൾ എത്ര സിംപിളാണെങ്കിലും അവയ്ക്ക് ഞെട്ടിക്കുന്ന വില കേൾക്കുന്നതാണ് പതിവ്. പ്രമുഖ ബ്രാൻഡുകളുടെ വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നത് കൊണ്ടുതന്നെ പലപ്പോഴും ഇവർ ധരിച്ച വസ്ത്രത്തിന്റെ വില അന്വേഷിച്ചുപോയാൽ ആരാധകർ നിരാശരാകാറുണ്ട്. എന്നാൽ ആലിയയുടെ ഈ സമ്മർ ഡ്രസ്സ് ഈ പതിവ് തെറ്റിച്ചിരിക്കുകയാണ്. 5000 രൂപയാണ് ഡ്രസ്സിന്റെ വില. 

കഴിത്തിലും കാതിലും ആഭരണങ്ങളൊന്നും അണിയാതെ കൈയിൽ ഒരു സ്റ്റേറ്റ്മെന്റ് മോതിരത്തിൽ ആക്സസറീസ് ഒതുക്കുകയായിരുന്നു താരം. ലാവെൻഡർ ഡ്രസ്സിനൊപ്പം ഇളം പച്ച നിറത്തിലെ ഹീൽസ് തിരഞ്ഞെടുത്തത് ഫാഷൻ ലോകത്തിന്റെ ശ്രദ്ധ നേടി. ഇരുവശത്തേയ്ക്കുമായി പകുത്തിട്ട ഹെയർ സ്റ്റൈലും പിങ്ക് സോഫ്റ്റ് ടോൺ മേക്കപ്പും ലുക്ക് പൂർണ്ണമാക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശ്രീനിയുടെ മൃതദേഹം വീട്ടിലെത്തിച്ചു; ഒരു മണി മുതല്‍ മൂന്ന് മണിവരെ ടൗണ്‍ഹാളില്‍ പൊതുദര്‍ശനം; സംസ്‌കാരം നാളെ

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ 6 ലക്ഷം രൂപ ശമ്പളത്തോടെ ജോലി നേടാം; 93 ഒഴിവുകൾ

'സിനിമയിലെ പല മാമൂലുകളെയും തകര്‍ത്തു; കടുത്ത വിയോജിപ്പുള്ളവരും ശ്രീനിവാസനിലെ പ്രതിഭയെ ആദരിച്ചു'

'ശ്രീനിവാസനെക്കുറിച്ച് സംസാരിക്കാന്‍ ആഗ്രഹിച്ചിരുന്നു ഈ വേളയിലായതില്‍ ദുഃഖമുണ്ട്'; വിതുമ്പി സിനിമാ ലോകം

'എനിക്ക് മതിയായി എന്ന് ശ്രീനി കഴിഞ്ഞ ദിവസം പറഞ്ഞു; ഇപ്പോള്‍ പോകും എന്ന തോന്നല്‍ ഉണ്ടായിരുന്നില്ല'; വിതുമ്പി സത്യന്‍ അന്തിക്കാട്

SCROLL FOR NEXT