Entertainment

കൂളിങ് ഗ്ലാസ് വേണ്ട, കോമഡി ചെയ്യിക്കരുത്, മാസ് ക്ലാസായി മമ്മൂക്കയെ വെച്ചൊരു പടം; ആരാധകന്റെ ആവശ്യം പങ്കുവെച്ച് തിരക്കഥാകൃത്ത്

മാസ് ക്ലാസ് ആയ പടം എടുക്കണമെന്നൊണ് ആരാധകന്റെ ആവശ്യം

Author : സമകാലിക മലയാളം ഡെസ്ക്

മ്മൂട്ടിയേയും മോഹന്‍ലാലിനേയും നായകന്മാരാക്കി ഒരു സിനിമ ചെയ്യണമെന്നത് ഏത് സിനിമ സ്‌നേഹിയുടേയും ആഗ്രഹമാണ്. തിരക്കഥ എഴുതാന്‍ അറിയില്ലെങ്കിലും തങ്ങളുടെ പ്രിയ നായകനെക്കുറിച്ച് ചില സങ്കല്‍പ്പങ്ങളൊക്കെ ഇവര്‍ക്കുണ്ടാകും. ജോസഫിന്റെ തിരക്കഥാകൃത്ത് ഷാഹി കബീറിന് കഴിഞ്ഞ ദിവസം ലഭിച്ച ഒരു സന്ദേശം ഇതുപോലെ ഒരു സിനിമ പ്രേമിയുടേതാണ്. താന്‍ ആഗ്രഹിക്കുന്നതുപോലെ ഒരു മമ്മൂട്ടി ചിത്രം എടുക്കുമോ എന്നാണ് ആരാധകന്റെ ആവശ്യം. 

വെറുതെ ഒരു സിനിമ അല്ല ചില നിബന്ധനകള്‍ പാലിച്ചാവണം ചിത്രം ചെയ്യാന്‍. ഒന്നും രണ്ടുമല്ല ആവശ്യങ്ങളുടെ നീണ്ട ലിസ്റ്റുതന്നെയുണ്ട്. ആരാധകന്റെ ആവശ്യങ്ങള്‍ പങ്കുവെച്ചുകൊണ്ട് ഒരു ഫേയ്‌സ്ബുക്ക് പോസ്റ്റിട്ടിരിക്കുകയാണ് അദ്ദേഹം. ഇങ്ങനെയൊക്കെ പറഞ്ഞാല്‍ ശ്രമിച്ചുപോകും എന്നാണ് ഇതിന് മറുപടിയായി ഷാഹി കുറിച്ചത്. മാസ് ക്ലാസ് ആയ പടം എടുക്കണമെന്നൊണ് ആരാധകന്റെ ആവശ്യം. കൂളിങ് ഗ്ലാസും കോമഡിയും പാടില്ല. കൗരവര്‍ ജയിലില്‍ നിന്ന് വരുന്ന ടൈപ്പ് ലുക്കാണ് വേണ്ടത്. പ്രബലനായ എതിരാളിയുള്ള തോല്‍ക്കുന്ന നായകനായി മമ്മൂട്ടിയെ കൊണ്ടുവരാനാണ് ആരാധകന്‍ പറയുന്നത്. തിരക്കഥ എഴുതാന്‍ തനിക്ക് അറിയില്ലെന്നും അല്ലെങ്കില്‍ താന്‍ എഴുതുമായിരുന്നു എന്നുമാണ് ആരാധകന്‍ പറയുന്നത്. 

ഷാഹി കബീറിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ്

ഇങ്ങനെയൊക്കെ പറഞ്ഞാല്‍ ശ്രമിച്ച് പോവും 

സാര്‍ മമ്മൂക്കയ്ക്ക് പറ്റിയ കഥ എഴുതാമോ (എന്നെങ്കിലും എഴുതുകയാണെങ്കില്‍ ഇത് പരിഗണിക്കാമോ)

1 മാസ് ക്ലാസ് ആയിരിക്കണം

2 കൂളിങ് ഗ്ലാസ് പാടില്ല എങ്കിലും സ്‌റ്റൈലിഷ് ആയിരിക്കണം

3 ശബ്ദത്തില്‍ പഴയ ഗാംഭീര്യം പരമാവധി വരുത്താന്‍ ശ്രദ്ധിക്കണം

4 കൗരവര്‍ ജയിലില്‍ നിന്നു വരുന്ന ടൈപ്പ് ലുക്ക്

5 മുഖം എപ്പോളും ഗൗരവമായിരിക്കണം നോട്ടം, ഭാവം എല്ലാം

6 കോമഡി ചെയ്യിക്കരുത്

7 അലസമായ നിര്‍വികാരമായ മുഖം

ക്ഷമിക്കണം ഷാഹിക്ക, ആ മമ്മൂക്കയെ ഒന്നു കൂടി സ്‌ക്രീനില്‍ കാണാന്‍ ഒരാഗ്രഹം

കരുത്തുറ്റ കഥയുമായി വരാമോ?

എതിരാളി പ്രബലനായിരിക്കണം

നായകന്‍ തോല്‍ക്കുന്നയാളായിരിക്കണം

കൂടെ നില്‍ക്കുന്നവരില്‍ പ്രതീക്ഷിക്കാതെ ഒരുത്തന്‍ ഒറ്റുന്നവനായിരിക്കണം

കൂടെ നില്‍ക്കുന്നവരില്‍ ഒരുത്തന്‍ ചങ്കു കൊടുത്തും സംരക്ഷിക്കുന്നവനായിരിക്കണം

കുറച്ചു സസ്‌പെന്‍സ് നിലനിര്‍ത്തുന്ന തരം ഒരു ക്ലാസ് മാസ് ആയിരിക്കണം

തിരക്കഥ എഴുതാന്‍ എനിക്കറിയില്ല

അല്ലേല്‍ ഞാന്‍ എഴുതിയേനേ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം