Entertainment

കെജിഎഫ് താരം യഷിന് രണ്ടാമത്തെ കുഞ്ഞ് പിറന്നു

തങ്ങള്‍ രണ്ടാമത്തെ കണ്‍മണിക്കായി കാത്തിരിക്കുന്ന വിവരം യഷിന്റെ ഭാര്യ നേരത്തേ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

കെജിഎഫിലൂടെ ശ്രദ്ധേയനായ നടന്‍ യഷിനും ഭാര്യ രാധിക പണ്ഡിറ്റിനും രണ്ടാമത്തെ കുഞ്ഞ് ജനിച്ചു. ആണ്‍കുഞ്ഞാണ്. താരത്തിന് രണ്ടാമത്തെ കുഞ്ഞ് പിറന്ന വാര്‍ത്ത ആഘോഷമാക്കുകയാണ് സിനിമാലോകം. തങ്ങള്‍ രണ്ടാമത്തെ കണ്‍മണിക്കായി കാത്തിരിക്കുന്ന വിവരം യഷിന്റെ ഭാര്യ നേരത്തേ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു.

2016ല്‍ വിവാഹിതരായ ഇവര്‍ക്ക് 2018ലാണ് ആദ്യത്തെ കുഞ്ഞ് ജനിക്കുന്നത്. മകളുടെ ചിത്രം ആരാധകര്‍ക്കായി യഷും രാധികയും കഴിഞ്ഞ വര്‍ഷം അക്ഷയത്രിതീയ ദിനത്തില്‍ പുറത്ത് വിട്ടിരുന്നു.

മകളുടെ പേരിടല്‍ ചടങ്ങിന് തൊട്ടുപിന്നാലെയാണ് തനിക്ക് രണ്ടാമത് ഒരു കുഞ്ഞ് പിറക്കാന്‍ പോകുന്നുവെന്ന് താരം വെളിപ്പെടുത്തിയത്. ആര്യ എന്നു പേരിട്ട മകളുടെ ഫോട്ടോകളും വീഡിയോകളും ഇരുവരും ഇടയ്ക്കിടെ ഇന്‍സ്റ്റഗ്രാമിലും മറ്റും പങ്കുവെക്കാറുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ഒരു മണിക്കൂര്‍ കൊണ്ട് ചാര്‍ജ് ചെയ്യാം, 7,540 mAh ബാറ്ററി; റെഡ്മി ടര്‍ബോ 5 വിപണിയില്‍

ചിത്രങ്ങള്‍ എഡിറ്റ് ചെയ്യാം, ട്രാന്‍സിഷന്‍ എഫക്ട്സ് നല്‍കാം; ഫെയ്‌സ്ബുക്കില്‍ കൂടുതല്‍ എഐ ഫീച്ചേഴ്സ് പരീക്ഷിക്കാന്‍ മെറ്റ

സവര്‍ക്കര്‍ നല്‍കിയത് 10 മാപ്പപേക്ഷകള്‍, അതിലെ ഭാഷ ബ്രിട്ടീഷുകാരോടുള്ള കൂറിനെ സൂചിപ്പിക്കുന്നില്ല: ചെറുമകന്‍ സാത്യകി

അവധിക്കാലം ആഘോഷിക്കാനെത്തി; ഒമ്പത് വയസ്സുകാരിയെ വെടിവെച്ചു കൊന്ന് പാക് പൊലീസ്; അന്വേഷണം ആവശ്യപ്പെട്ട് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

SCROLL FOR NEXT