Entertainment

കൊട്ടിക്കയറി ധ്രുവന്‍; ആ മസില്‍ ബോഡി കളഞ്ഞോ എന്ന് ആരാധകര്‍; വീഡിയോ വൈറല്‍

ഒറ്റപ്പാലം ശ്രീ ശങ്കരനാരായണ ക്ഷേത്രത്തിലെ ഉത്സവത്തിന് ചെണ്ടകൊട്ടുന്നതിന്റെ വീഡിയോ താരം തന്നെയാണ് ആരാധകര്‍ക്കായി പങ്കുവെച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ക്വീന്‍ എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടനാണ് ധ്രുവന്‍. അഭിനയത്തില്‍ മാത്രമല്ല ചെണ്ടകൊട്ടിലും താന്‍ കേമനാണെന്ന് തെളിയിക്കുകയാണ് ഇപ്പോള്‍ ധ്രുവന്‍. താരത്തിന്റെ ചെണ്ടകൊട്ടുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒറ്റപ്പാലം ശ്രീ ശങ്കരനാരായണ ക്ഷേത്രത്തിലെ ഉത്സവത്തിന് ചെണ്ടകൊട്ടുന്നതിന്റെ വീഡിയോ താരം തന്നെയാണ് ആരാധകര്‍ക്കായി പങ്കുവെച്ചത്. 

മികച്ച പ്രതികരണമാണ് താരത്തിന് ലഭിക്കുന്നത്. ഇതാണ് യഥാര്‍ത്ഥ കഴിവ് എന്നാണ് ആരാധകര്‍ പറയുന്നത്. അതിനൊപ്പം താരത്തിന്റെ ശരീരത്തേക്കുറിച്ചും ചോദ്യം ഉയരുന്നുണ്ട്. മാമാങ്കം ചിത്രത്തിന് വേണ്ടി ബില്‍ഡ് ചെയ്‌തെടുത്ത ബോഡി കളഞ്ഞോ എന്നാണ് ചിലരുടെ ചോദ്യം. 

ആദ്യ ചിത്രം ശ്രദ്ധിക്കപ്പെട്ടതോടെ മ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രം തന്നെ ധ്രുവനെ തേടിയെത്തി. പിന്നീട് ധ്രുവന്റെ പേര് ഉയര്‍ന്നു കേട്ടത് വിവാദങ്ങള്‍ക്കൊപ്പമാണ്. മമാങ്കം സിനിമയില്‍ നിന്ന് പുറത്താക്കിയത് ഞെട്ടലോടെയാണ് ആരാധകര്‍ കേട്ടത്. സിനിമയ്ക്ക് വേണ്ടി മാസങ്ങള്‍ നീണ്ട കഠിന പ്രയത്‌നത്തിനൊടുവിലാണ് ധ്രുവന്‍ മസില്‍ ബോഡി സ്വന്തമാക്കിയത്. കളരിയിലും ജിമ്മിലുമായി ധ്രുവന്‍ ഒരുപാട് ബുദ്ധിമുട്ടി. എന്നാല്‍ സിനിമയില്‍ നിന്ന് പുറത്തായതോടെ മാമാങ്കത്തിന് വേണ്ടി ഒരുക്കിയ തന്റെ ജിം ബോഡി തന്നെ വേണ്ടെന്ന് വെച്ചിരിക്കുകയാണ് താരം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം