Entertainment

കോട്ടയം നസീറിന്റെ 'കുട്ടിച്ചന്‍' കോപ്പിയടി; ആരോപണവുമായി പ്രമുഖ സംവിധായകര്‍, അനുകരണകലയില്‍ തന്നെ ശോഭിക്കട്ടെയെന്ന് ആശംസയും 

സംവിധായകന്‍ സുദേവന്‍ പെരിങ്ങോട് സംവിധാനം ചെയ്ത അകത്തോ പുറത്തോ എന്ന സിനിമയുടെ ആശയവും പരിചരണ രീതിയും അതുപോലെ തന്നെ എടുത്തിരിക്കുകയാണെന്നാണ് ആരോപണം

Author : സമകാലിക മലയാളം ഡെസ്ക്

പ്രമുഖ മിമിക്രി താരവും സിനിമാ-സീരിയൽ നടനുമായ കോട്ടയം നസീര്‍ ആദ്യമായി സംവിധാനം ചെയ്ത ഹ്രസ്വചിത്രം കുട്ടിച്ചൻ കോപ്പിയടിയെന്ന് ആരോപണം. സംവിധായകന്‍ സുദേവന്‍ പെരിങ്ങോട് സംവിധാനം ചെയ്ത അകത്തോ പുറത്തോ എന്ന സിനിമയുടെ ആശയവും പരിചരണ രീതിയും അതുപോലെ തന്നെ എടുത്തിരിക്കുകയാണെന്നാണ് ആരോപണം. സംവിധായകരായ സനൽകുമാർ ശശിധരനും ഡോ ബിജുവും ഇതേ ആരോപണവുമായി രം​ഗത്തെത്തിയിട്ടുണ്ട്. 

'താങ്കളുടെ ആദ്യത്തെ സംവിധാന സംരംഭമായ 'കുട്ടിച്ചൻ ' എന്ന ഹ്രസ്വ ചിത്രം ഇന്നലെയാണ് കാണാനിടയായത് . പെയ്‌സ് ട്രസ്ററ് നിർമ്മിച്ച് ഞാൻ രചനയും സംവിധാനവും നിർവഹിച്ച ''അകത്തോ പുറത്തോ ''എന്ന സിനിമയിലെ വൃദ്ധൻ എന്ന ഭാഗത്തിന്റെ ..ആശയവും പരിചരണ രീതിയും അതുപോലെ തന്നെ എടുത്തിരിക്കുന്നതായിട്ടാണ് എനിക്ക് തോന്നിയത് ..ഇത് പോലെ മുന്നോട്ടു പോവുന്നത് ശെരിയായിരിക്കില്ല...എന്ന് വിചാരിക്കുന്നു', സുദേവന്‍ ഫേസ്ബുക്കിൽ കുറിച്ചു. 

ഫെബ്രുവരി 14ന് യു ട്യൂബിൽ റിലീസ് ചെയ്ത 'കുട്ടിച്ചൻ' ഇതിനോടകം വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു. കുട്ടിച്ചന്‍, പൈലി എന്നീ സുഹൃത്തുക്കളുടെ കഥയിലൂടെ പുരോഗമിക്കുന്ന ചിത്രത്തിന്റെ ദൈർഘ്യം പതിനാല് മിനുട്ട‌ാണ്. ജാഫർ ഇടുക്കിയാണ് ചിത്രത്തിൽ പൈലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. മാലാ പാര്‍വതി, മരിയ ജോളി തുടങ്ങിയവരും ചിത്രത്തിൽ പ്ര‌ധാന കഥാപാത്രങ്ങളായെത്തുന്നു. ഗോപി സുന്ദറാണ് ചിത്രത്തിന്‍റെ പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ജയിക്കാന്‍ വെറും 6 റണ്‍സ്; എറിഞ്ഞത് 6 യോര്‍ക്കറുകള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇതാ മറ്റൊരു 'ഷാ' (വിഡിയോ)

മാമ്പറയ്ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം 'ഖലീഫ' റിലീസ് തീയതി പുറത്ത്

മാധവ് സുരേഷിനൊപ്പം സൈജുവും ഷൈനും; 'അങ്കം അട്ടഹാസം' തിയറ്ററുകളിലേക്ക്

ചൂട് കുറയ്ക്കാൻ ഈ ആഹാരങ്ങൾ ഒഴിവാക്കാം

SCROLL FOR NEXT