Entertainment

ക്ലാപ് ബോയോ ലൊക്കേഷൻ മാനേജറോ എന്തുവേണമെങ്കിലും ആകാം; മകനെ അഭിനയം പഠിപ്പിച്ച് വിക്രം, ലൊക്കേഷൻ ചിത്രങ്ങൾ വൈറൽ 

സെറ്റിൽ നിന്നുള്ള അച്ഛന്റെയും മകന്റെയും ചിത്രങ്ങളാണ് ഇപ്പോൾ തരംഗമാകുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

വിക്രമിന്റെ മകൻ ധ്രുവ് വിക്രം നായകനാവുന്ന തമിഴ് ചിത്രം ആദിത്യ വർമ്മ ഏറെ പ്രതീക്ഷയുയർത്തുന്ന ചിത്രമാണ്. ഈ സിനിമയ്ക്ക് പിന്നിൽ അച്ഛൻ വിക്രമിന്റെ സാന്നിധ്യമുണ്ടെന്ന് ധ്രുവ് ഇതിനോടകം പലവേദികളിലും തുറന്നുപറഞ്ഞിട്ടുള്ളതാണ്. ആദിത്യ വർമയുടെ സെറ്റിൽ നിന്നുള്ള അച്ഛന്റെയും മകന്റെയും ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ തരംഗമാകുന്നത്. 

സ്വന്തം സിനിമയുടെ തിരക്കുകൾ പോലും മാറ്റിവച്ചാണ് വിക്രം മകന്റെ സിനിമയ്ക്കായി സഹകരിച്ചത്. ചിത്രീകരണവേളയിൽ  ക്ലാപ് ബോയ് ആയും ലൊക്കേഷൻ മാനേജർ ആയും സംവിധാന സഹായി ആയിമൊക്കെ വിക്രത്തെ സെറ്റിൽ കാണാമായിരുന്നു. ചില രം​ഗങ്ങൾ എങ്ങനെ അഭിനയിക്കണമെന്ന് മകന് പറഞ്ഞുനൽകാനും വിക്രം ശ്രമിച്ചിട്ടുണ്ട്. 

തന്റെ സിനിമയ്ക്കായി അച്ഛൻ ത്യജിച്ച സമയവും പരിശ്രമമും മറ്റൊരു സിനിമയ്ക്കും ഉപയോഗിച്ചുകാണില്ല എന്നാണ് ധ്രുവിന്റെ വാക്കുകൾ. 

ആദിത്യ വർമയുടെ സെറ്റിൽ എല്ലാ ദിവസവും എത്തിയിരുന്ന അച്ഛൻ ചെറിയ കാര്യങ്ങളിൽപ്പോലും ശ്രദ്ധിച്ചിരുന്നതായി ധ്രുവ് നേരത്തെ പറഞ്ഞിരുന്നു. "അച്ഛൻ നല്ല നടനാണെന്ന് എനിക്കറിയാം, അതിലുപരി നല്ല അച്ഛൻ കൂടിയാണ് അദ്ദേഹം. അപ്പയില്ലാതെ ഞാൻ ഒന്നുമില്ല. എന്റെ അഭിനയവും സംസാരവും നടപ്പവുമൊക്കെ അപ്പ തന്നെയാണ്. അപ്പയുടെ മറ്റൊരു അവതാരത്തെയാണ് നിങ്ങൾ കാണുന്നത്. അദ്ദേഹത്തിനൊരു 22 വയസ്സിരുന്നാൽ എന്ത് ചെയ്യുമോ അത് തന്നെയാണ് സിനിമയിൽ അഭിനയിച്ചരിക്കുന്നത്", ആദിത്യ വർമയുടെ ഓഡിയോ ലോഞ്ചിൽ ധ്രുവ് പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT