Entertainment

ഗ്ലാമറസായി പ്രിയാ വാര്യര്‍; ശ്രീദേവി ബംഗ്ലാവിന്റെ  ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്ത്

 മാര്‍ച്ച് 15 നാണ് പുതിയ ടീസര്‍ പുറത്തിറങ്ങുക. മെയ് മാസത്തില്‍ ചിത്രം തിയേറ്ററുകളിലെത്തും. 

സമകാലിക മലയാളം ഡെസ്ക്

രാധകരുടെ മനം നിറയ്ക്കുന്ന ലൊക്കേഷന്‍ ചിത്രങ്ങളാണ് 'ശ്രീദേവി ബംഗ്ലാവിന്റെ ' അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിടുന്നത്. പ്രിയയുടെ ഗ്ലാമര്‍ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ഇതിനകം വൈറലായി കഴിഞ്ഞു.

ഏത് മോഡേണ്‍ ഡ്രസും ചേരും എന്നതാണ് പ്രിയയുടെ പ്ലസ് പോയിന്റായി സ്‌റ്റൈലിസ്റ്റുകള്‍ പറയുന്നത്. ബോളിവുഡിന് ചേരുന്ന ഫീച്ചേഴസ് കൂടിയായപ്പോള്‍ താരത്തിന് ഇനി തിരിഞ്ഞു നോക്കേണ്ടി വരില്ലെന്നാണ് ബോളിവുഡിലെ അടക്കം പറച്ചിലുകള്‍.

വിവാദത്തിന്റെ അകമ്പടിയോടെ ആയിരുന്നു പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ' ശ്രീദേവി ബംഗ്ലാവിന്റെ' വരവ്.  ടീസര്‍ വലിയ വിവദങ്ങള്‍ക്ക് വഴിവച്ചതോടെ സാക്ഷാല്‍ ബോണി കപൂര്‍ തന്നെ രംഗത്തിറങ്ങി. ശ്രീദേവിയുടെ ജീവിത കഥയാണ് ചിത്രം പറയുന്നതെന്നും മരണത്തോട് ബന്ധമുള്ള രംഗങ്ങള്‍ ട്രെയിലറില്‍ ഉണ്ടെന്നും സംശയം ഉയര്‍ന്നിരുന്നു. 


 മാര്‍ച്ച് 15 നാണ് പുതിയ ടീസര്‍ പുറത്തിറങ്ങുക. മെയ് മാസത്തില്‍ ചിത്രം തിയേറ്ററുകളിലെത്തും.  പ്രിയാംഷു ചാറ്റര്‍ജി, ആസിം അലിഖാന്‍ തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Samrudhi SM 40 lottery result

വേദാന്തിന്റെ അര്‍ധ സെഞ്ച്വറി, വാലറ്റത്തിന്റെ പോരാട്ടം; പാകിസ്ഥാന് മുന്നില്‍ 253 ലക്ഷ്യം വച്ച് ഇന്ത്യ

ലോര്‍ഡ് ലേവര്‍ അരീനയിലെ 'ജെന്‍ സി ചരിത്രം'! ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ 'എപ്പിക്ക് കാര്‍ലോസ്'

SCROLL FOR NEXT