Entertainment

ചട്ടയും മുണ്ടും ധരിച്ച് മോഹന്‍ലാലിന്റെ മാര്‍ഗം കളി; വീഡിയോ വൈറല്‍

വേദിയില്‍ ചട്ടയും മുണ്ടും ധരിച്ച് ഒരു കൂട്ടം സ്ത്രീകള്‍ക്കൊപ്പം മാര്‍ഗം കളി കളിക്കുന്ന മോഹന്‍ലാലിനെയാണ് വീഡിയോയില്‍ കാണുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍കാരനായി മോഹന്‍ലാല്‍ എത്തുന്ന ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈനയാണ് സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചാവിഷയം. ചട്ടയും മുണ്ടും ധരിച്ചുള്ള മോഹന്‍ലാലിന്‌റെ ലുക്ക് പുറത്തുവന്നതോടെ ആരാധകരുടെ പ്രതീക്ഷ വര്‍ധിച്ചത്. ഇപ്പോള്‍ മോഹന്‍ലാലിന്റെ മാര്‍ഗംകളിയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ഇട്ടിമാണിയുടെ ലൊക്കേഷനില്‍ നിന്നുള്ള വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. 

വേദിയില്‍ ചട്ടയും മുണ്ടും ധരിച്ച് ഒരു കൂട്ടം സ്ത്രീകള്‍ക്കൊപ്പം മാര്‍ഗം കളി കളിക്കുന്ന മോഹന്‍ലാലിനെയാണ് വീഡിയോയില്‍ കാണുന്നത്. മോഹന്‍ലാലിനെ കാണാന്‍ നിരവധി പേരാണ് ലൊക്കേഷനില്‍ എത്തിയിരിക്കുന്നത്. ചട്ടയം മുണ്ടും ധരിച്ച് ലോക്കേഷനില്‍ എത്തിയ മോഹന്‍ലാലിനെ ആരവങ്ങളോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. മോഹന്‍ലാലിനൊപ്പം നടന്മാരായ സലിംകുമാര്‍, അരിസ്റ്റോ സുരേഷ്, ഹരീഷ് കണാരന്‍ എന്നിവരേയും കാണാം. 

ചട്ടയും മുണ്ടും ധരിച്ചുള്ള മോഹന്‍ലാലിന്റെ നിരവധി വേഷങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡാകുന്നത്. പള്ളിയില്‍ നിന്നുള്ള കണ്ണിറുക്കല്‍ ചിത്രത്തിന് പിന്നാലെയാണ് ചട്ടയും മുട്ടുമിട്ട മോഹന്‍ലാലിന്റെ പോസ്റ്റര്‍ പുറത്തുവന്നത്. ഇവ രണ്ടിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. നവാഗതനായ ജിബി ജോജുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഹർജിക്കാരില്‍ ഒരാള്‍ പെരുമാറ്റം വിശദീകരിക്കേണ്ടി വരും' ; രാഹുലിൻറെ ഹർജിയിൽ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നോട്ടീസ്

ഇത്തിരി സ്ഥലത്ത് ഒത്തിരി കോളിഫ്ലവര്‍; 90 ദിവസത്തില്‍ വിളവെടുക്കാം

'മറുപടി കൊടുത്തില്ലെങ്കിൽ അഹങ്കാരി, തിരിച്ചാണെങ്കിൽ ജോലി ഒന്നുമില്ലെന്ന് പറയും; ഞാൻ അതൊക്കെ ചെയ്യുന്നതിൽ എന്താണ് തെറ്റ് ?'

ഉപരാഷ്ട്രപതിയുടെ സന്ദർശനം: കോഴിക്കോട് നഗരപരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ഉച്ചയ്ക്ക് ശേഷം അവധി

ഹൈവേയില്‍ വാഹനം ബ്രേക്ഡൗണായാല്‍ എന്തു ചെയ്യണം?; വിവരിച്ച് മോട്ടോര്‍ വാഹന വകുപ്പ്