Entertainment

ചില ചെക്കന്‍മാര്‍ വന്ന് തോളിലൊക്കെ കൈവെക്കാന്‍ ശ്രമിക്കും; അത് ഇഷ്ടമല്ല; തുറന്നുപറഞ്ഞ് നമിത

ചില ആരാധകരുടെ സ്‌നേഹപ്രകടനത്തില്‍ അസ്വസ്ഥത തോന്നാറുണ്ടെന്ന് തുറന്നുപറഞ്ഞ്  നടി നമിത പ്രമോദ്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ചില ആരാധകരുടെ സ്‌നേഹപ്രകടനത്തില്‍ അസ്വസ്ഥത തോന്നാറുണ്ടെന്ന് തുറന്നുപറഞ്ഞ്  നടി നമിത പ്രമോദ്. സ്‌നേഹം ഉള്ളതുകൊണ്ടാണ് ആരാധകര്‍ ഓടിയെത്തി സംസാരിക്കുന്നതും സെല്‍ഫി എടുക്കുന്നതും. പക്ഷേ ചില യുവാക്കള്‍ തോളില്‍ കയ്യിട്ട് സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതില്‍ അസ്വസ്ഥത തോന്നാറുണ്ടെന്ന് നമിത പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നമിത മനസ്സുതുറന്നത്. 

''ചില സമയത്ത് ചിലരുടെ ആരാധനയില്‍ അസ്വസ്ഥത തോന്നിയിട്ടുണ്ട്. ചേച്ചിമാരും ചേട്ടന്മാരും ചെറിയ കുട്ടികളുമൊക്കെ സ്‌നേഹത്തോടെ വന്ന് സംസാരിക്കും. ഫോട്ടോയെടുക്കും. പക്ഷേ ചില ചെക്കന്മാര് വന്നിട്ട്, നമ്മുടെ തോളിലൊക്കെ കൈ വെക്കാന്‍ നോക്കും. അത് എനിക്കിഷ്ടമല്ല. നമ്മളെ ഒട്ടും പരിചയമില്ലാത്ത ആളുകളാണ്. അതില്‍ അസ്വസ്ഥത തോന്നാറുണ്ട്.

''ഞാന്‍ പുറത്തൊക്കെ പോകുന്നയാളാണ്. പക്ഷേ ഒരുപാട് തിരക്കുള്ള സ്ഥലങ്ങളിലൊക്കെ പോകുമ്പോള്‍ പര്‍ദ്ദ ധരിച്ച് പോകാറുണ്ട്. തിരിച്ചറിഞ്ഞാലും പ്രശ്‌നമൊന്നുമില്ലല്ലോ, സ്‌നേഹം കൊണ്ടല്ലേ അവര്‍ അടുത്തുവരുന്നത്'' നമിത പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര്‍ ശ്രീലേഖ നഗരസഭ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു; ബിജെപിക്ക് തിരിച്ചടി

ത്രില്ലറില്‍ പാകിസ്ഥാനെ തുരത്തി; പുരുഷ ക്രിക്കറ്റ് സ്വര്‍ണവും വിട്ടുകൊടുക്കാതെ ഇന്ത്യ!

പുതിയ രണ്ടു സ്‌കൂട്ടറുകള്‍ പുറത്തിറക്കി അപ്രീലിയ; അറിയാം ഫീച്ചറുകള്‍

കറ്റാര്‍വാഴ തഴച്ചുവളരാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ; സ്ഥലപരിമിതി പ്രശ്‌നമല്ല, ചട്ടിയിലും നടാം

സ്ത്രീകളുടെ കഥകള്‍ ആര്‍ത്തവത്തിലും പീഡനത്തിലും അതിജീവനത്തിലും ഒതുങ്ങരുത്; സ്ത്രീ സൗഹൃദങ്ങളും സംസാരിക്കണം: എസ്തര്‍