Entertainment

ചുംബിക്കാന്‍ രണ്‍വീര്‍ മിടുക്കനാണോ? ദീപികയുടെ ഉത്തരത്തിലുണ്ട് രണ്‍വീറിനോടുള്ള പ്രണയം

നേഹ ദൂപിക അവതാരകയായി വരുന്ന വാഗ്യു ബിഎഫ്എഫ് ഷോയില്‍ പങ്കെടുത്തുകൊണ്ടാണ് രണ്‍വീറിന്റെ ചുംബനത്തെക്കുറിച്ച് ദീപിക വാചാലയായത്

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് താരങ്ങളായ രണ്‍വീര്‍ സിങ്ങും ദീപിക പദുക്കോണും വര്‍ഷങ്ങളായി പ്രണയത്തിലാണെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഇത് തുറന്നു സമ്മതിക്കാന്‍ ഇരുവരും തയാറായിട്ടില്ല. രണ്‍വീര്‍- ദീപിക വിവാഹം ഉടനുണ്ടാകുമെന്നുവരെ വാര്‍ത്തകള്‍ വന്നെങ്കിലും രണ്ടുപേരും ഇതിനെക്കുറിച്ച് ഒരക്ഷരം പോലും മിണ്ടിയിട്ടില്ല. അതുകൊണ്ട് ഇവരെ അങ്ങനെ അങ്ങ് വെറുതെ വിടാന്‍ പാപ്പരാസികള്‍ തയാറായില്ല. രണ്ട് പേരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ പകര്‍ത്താന്‍ മത്സരിക്കുകയാണ് പാപ്പരാസികള്‍. 

രണ്ടു പേരും ഒരുമിച്ച് അഭിനയിച്ച റൊമാന്റിക് സിനിമകളെല്ലാം സൂപ്പര്‍ഹിറ്റായിരുന്നു. സഞ്ജയ് ലീല ബന്‍സാലിയുടെ 2013 ല്‍ പുറത്തിറങ്ങിയ ഗോലിയോന്‍ കി രാസലീല രാം ലീലയിലെ രണ്ട് പേരുടേയും അഭിനയം അക്ഷരാര്‍ത്ഥത്തില്‍ തിരശീലയെ തീ പിടിപ്പിച്ചു. നിരവധി ലിപ് ലോക്കുകള്‍ ഉള്‍പ്പടെ ഇഴകിച്ചേര്‍ന്നുള്ള ഒരുപാട് രംഗങ്ങള്‍ ഇതിലുണ്ടായിരുന്നു. അതിന് പിന്നാലെ വന്ന  ബാജിറോവോ മസ്താനിയിലും പറഞ്ഞത് തീവ്ര പ്രണയത്തെക്കുറിച്ചായിരുന്നു. 

അതുകൊണ്ടു തന്നെ രണ്‍വീറിന്റെ ചുംബനത്തെക്കുറിച്ച് ദീപികയ്ക്ക് മികച്ച അഭിപ്രായമാണുള്ളത്. നേഹ ദൂപിക അവതാരകയായി വരുന്ന വാഗ്യു ബിഎഫ്എഫ് ഷോയില്‍ പങ്കെടുത്തുകൊണ്ടാണ് രണ്‍വീറിന്റെ ചുംബനത്തെക്കുറിച്ച് ദീപിക വാചാലയായത്. ചുംബനത്തിന്റെ കാര്യത്തില്‍ രണ്‍വീര്‍ എങ്ങനെയാണെന്നാണ് നേഹ ചോദിച്ച്. ഇതിന് മറുപടിയായി രണ്‍വീര്‍ ഏറ്റവും മികച്ച കിസ്സറാണെന്നാണ് താരം പറഞ്ഞത്. ഇരുവരുടേയും പ്രണയം വ്യക്തമാക്കുന്നതാണ് ദീപികയുടെ മറുപടി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍

കാസർകോട് കടലാക്രമണം രൂക്ഷം; വീടുകൾ കടലെടുപ്പ് ഭീഷണിയിൽ, ബേക്കൽ ബീച്ച് മതിൽ തകർന്നു

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്