Entertainment

ചുവന്ന ഉടുപ്പില്‍ സുന്ദരിയായി അറിന്‍: അസിന്‍ പങ്കുവെച്ച രസകരമായ ചിത്രം കാണാം

ഇപ്പോഴിതാ തന്റെ മകള്‍ അറിന് ഒപ്പമുളള ക്രിസ്മസ് ആഘോഷത്തിന്റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് അസിന്‍.

Author : സമകാലിക മലയാളം ഡെസ്ക്

ലച്ചിത്രമേഖലയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെങ്കിലും നടി അസിന്‍ തോട്ടുങ്കലിന്റെ വിശേഷങ്ങളെല്ലാം എല്ലാവരും അറിയാറുണ്ട്. താരം എല്ലാം സമൂഹമാധ്യമങ്ങളിലൂടെ ആരാധകര്‍ക്ക് വേണ്ടി പങ്കുവെയ്ക്കുന്നത് പതിവാണ്. തനിക്ക് കുഞ്ഞ് പിറന്നതും അവളുടെ ജന്‍മദിനവുമെല്ലാം അസിന്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിക്കുന്നുണ്ടായിരുന്നു. 

ഇപ്പോഴിതാ തന്റെ മകള്‍ അറിന് ഒപ്പമുളള ക്രിസ്മസ് ആഘോഷത്തിന്റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് അസിന്‍. ക്രിസ്മസ് ട്രീയ്ക്ക് സമീപം അസിന്റെ ഭര്‍ത്താവ് രാഹുല്‍ ശര്‍മയും അറിനും നില്‍ക്കുന്ന ചിത്രമാണ് അസിന്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. 

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത് 2001 ല്‍ പുറത്തിറങ്ങിയ നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക എന്ന മലയാളം ചിത്രത്തിലൂടെയാണ് അസിന്‍ സിനിമാ ലോകത്തേക്ക് എത്തുന്നത്. മലയാളത്തില്‍നിന്നും അസിന്‍ തെലുങ്കിലേക്ക് പോയി. തെലുങ്കില്‍നിന്നും തമിഴ് സിനിമയിലേക്കും അവിടെനിന്നും പിന്നീട് ബോളിവുഡിലേക്കും അസിന്‍ പോയി. തമിഴിലെ ആദ്യ ചിത്രം 'എം. കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മി' ആയിരുന്നു. ഈ ചിത്രത്തിലൂടെ മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡ് അസിന് ലഭിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയില്‍ നാലുനില ഫ്‌ലാറ്റില്‍ തീപിടിത്തം; ഒമ്പത് മരണം, നാലുപേരുടെ നില ഗുരുതരം

'എന്റെ സിനിമകളിൽ ഏറ്റവും കൂടുതൽ ഹൈ മൊമന്റ്സ് ഉള്ള ചിത്രം; ലാൽ സാറിനെ വച്ചാണ് ആദ്യം ഷൂട്ട് തുടങ്ങുന്നത്'

ആയുഷ്‌കാലം മുഴുവന്‍ ഒരുമിച്ച് ഒരു വീട്ടില്‍; ഒടുവില്‍ 'ബാചിലേഴ്‌സ് ഫാമിലി'യിലെ അവസാനയാളും യാത്രയായി

'കള്ളൻ' നാട്ടിലെ 'മാന്യൻ'; 2 കോടിയുടെ ആഡംബര വീട്, മുന്തിയ കാറിൽ സഞ്ചാരം! ഒടുവിൽ പൊലീസ് പൊക്കി

കടലിനടിയില്‍ ലോകത്തിലെ ഏറ്റവും വലിയ ദേശീയ പതാക; ആന്റമാന് ഗിന്നസ് റെക്കോര്‍ഡ് (വിഡിയോ)

SCROLL FOR NEXT