Entertainment

ചെസ്സില്‍ ദുല്‍ഖറിനെ വെട്ടിനിരത്തി സുരേഷ് ഗോപി; ചിത്രങ്ങള്‍ വൈറല്‍

സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തിലൂടെയാണ്

Author : സമകാലിക മലയാളം ഡെസ്ക്

ഒരിടവേളയ്ക്കു ശേഷം നടന്‍ സുരേഷ് ഗോപി മലയാളത്തില്‍ വീണ്ടും സജീവമാകുകയാണ്. സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തിലൂടെയാണ് നടന്‍ തിരിച്ചെത്തുന്നത്. ദുല്‍ഖര്‍ സല്‍മാനും പ്രധാന വേഷത്തില്‍ എത്തുന്ന സിനിമയുടെ ഷൂട്ടിങ് നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

ഇപ്പോഴിതാ സിനിമയുടെ ലൊക്കേഷനില്‍ നിന്നുളള പുതിയ ചിത്രം സോഷ്യല്‍മീഡിയയില്‍ തരംഗമാകുന്നു. ചെസ് കളിക്കുന്ന സുരേഷ് ഗോപിയെയും ദുല്‍ഖറിനെയും ആണ് ചിത്രത്തില്‍ കാണാം.കളിയില്‍ സുരേഷ് ഗോപിയാണ് മുന്നിലെങ്കിലും താരത്തെ കൗതുകത്തോടെ നോക്കുന്ന ദുല്‍ഖറും ആരാധകരുടെ സ്‌നേഹം പിടിച്ചുപറ്റുന്നു.


 
ദുല്‍ഖറിന്റെ പ്രൊഡക്ഷന്‍ ബാനറായ വേഫാറര്‍ ഫിലിംസിന്റെ സോഷ്യല്‍മീഡിയ പേജുകളിലാണ് ഈ ചിത്രം വന്നിരിക്കുന്നത്. സുരേഷ് ഗോപിക്കും ദുല്‍ഖറിനും പുറമെ ശോഭന, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയവരും സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തുന്നു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

കോമണ്‍വെല്‍ത്ത് ഗെയിംസ്; ബോക്‌സിങില്‍ ജാദുമണി സിങിന് വെള്ളി

'കാലം മാറുമ്പോ കാര്‍ മാറി ഹെലികോപ്റ്റര്‍ എടുക്കും; കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആരും വിമര്‍ശിച്ചിട്ടില്ലല്ലോ? '

ജല്‍ ജീവന്‍ മിഷന്റെ കുഴിയില്‍ വീണ് 11 കാരന് ദാരുണാന്ത്യം; മഴക്കെടുതിയില്‍ ഇന്ന് പൊലിഞ്ഞത് മൂന്നു കുരുന്നുകള്‍

Kerala PSC: ചലച്ചിത്ര വികസന കോർപ്പറേഷനിൽ ഇലക്ട്രീഷ്യൻ ഒഴിവ്