Entertainment

'ചേട്ടന്‍ ആരെയെങ്കിലും ലൗ ചെയ്തിട്ടുണ്ടോ?'; ഹിറ്റ് ഡയലോഗ് പറഞ്ഞ നടി ഇപ്പോഴും അവസരം തേടി അലയുകയാണ്‌

അടുത്തിടെ ഒരു സിനിമയില്‍ ചാന്‍സ് ചോദിച്ച് എത്തിയപ്പോഴാണ് ആളൂര്‍ എല്‍സി എന്ന അന്നത്തെ വേലക്കാരിയെ സിനിമ ലോകം ഓര്‍ക്കുന്നത്‌

Author : സമകാലിക മലയാളം ഡെസ്ക്

'ചേട്ടന്‍ ആരെയെങ്കിലും ലൗ ചെയ്തിട്ടുണ്ടോ?' പട്ടണപ്രവേശം സിനിമയില്‍ വേലക്കാരനായി വേഷം മാറിയ ശ്രീനിവാസനോട് ആ വീട്ടിലെ വേലക്കാരി ചോദിക്കുന്ന ഡയലോഗ് ആണിത്. സോഷ്യല്‍ മീഡിയയിലെ ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയിരിക്കുന്ന ഈ ഡയലോഗ് ഒരുപ്രാവശ്യം എങ്കിലും പറയാത്തവരും വിരളം. ഈ ഡയലോഗിനൊപ്പം തന്നെ എല്ലാവര്‍ക്കും ഓര്‍മ കാണും ഇതില്‍ അഭിനയിച്ച ചേച്ചിയെ. സോഷ്യല്‍ മീഡിയയില്‍ മീമുകളിലെ സ്ഥിര സാന്നിധ്യമാണ് ഇവര്‍. എന്നാല്‍ സിനിമ ഇവരെ മറന്നിട്ട് കാലം കുറേയായി.

അടുത്തിടെ ഒരു സിനിമയില്‍ ചാന്‍സ് ചോദിച്ച് എത്തിയപ്പോഴാണ് ആളൂര്‍ എല്‍സി എന്ന അന്നത്തെ വേലക്കാരിയെ സിനിമ ലോകം ഓര്‍ക്കുന്നത്‌. ഒരു കാലത്ത് ചെറുതും വലുതുമായി നിരവധി റോളുകളില്‍ ഇവര്‍ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ചെറിയ വേഷത്തിനായി ലൊക്കേഷനില്‍ കയറി ഇറങ്ങേണ്ട അവസ്ഥയിലാണ്. 'ക' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് ലൊക്കേഷനിലേക്കാണ് അവസരം ചോദിച്ച് എല്‍സി എത്തുന്നത്. ഏത് വേഷം വേണമെങ്കിലും ചെയ്യാം എന്നാണ് ചേച്ചി പറഞ്ഞത്. ഇപ്പോള്‍ അവസരങ്ങള്‍ ഒന്നുമില്ലെന്നും ആരും സിനിമയിലേക്ക് വിളിക്കാറില്ലെന്നുമാണ് അവര്‍ പറഞ്ഞത്. 

വേഷത്തില്‍ ഒരുപാടു അഭിനയിച്ചിട്ടുണ്ട് ചേച്ചി, പുറപ്പാടിലെ ജഗതി ചേട്ടന്റെ വൈഫ്, ഞാന്‍ ഗന്ധര്‍വ്വന്‍, നീലഗിരി, പൊന്മുട്ട ഇടുന്ന താറാവ്, പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍ തുടങ്ങി കുറെ പടങ്ങള്‍. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരില്‍ ഒരാള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെ എല്‍സിയുടെ ജിവിതം ലോകം അറിയുന്നത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് പോസ്റ്റ്. ചിത്രവും ഇതിനൊപ്പം കൊടുത്തിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

രാജസ്ഥാൻ റോയൽസിന് '15,660.23' കോടി രൂപ! റെക്കോർഡ‍് തുകയ്ക്ക് സ്വന്തമാക്കി മിത്തൽ കുടുംബം, അദാർ പൂനവാല കൺസോർഷ്യം

'ആ ഒരു വര്‍ഷക്കാലം എന്നും മദ്യപിച്ചു, രാവിലെ ഉണരുമ്പോള്‍ ദേഹത്തിന് മദ്യത്തിന്റെ മണം'; വെളിപ്പെടുത്തി ജാന്‍വി കപൂര്‍

'അമിതമായ സമ്മർദ്ദം, എന്നെക്കൊണ്ട് അത് പറ്റില്ലെന്ന് മനസിലായി'; 'തലൈവർ 173' യിൽ നിന്ന് പിന്മാറിയതിനെക്കുറിച്ച് സുന്ദർ സി

കിഡ്നി സ്റ്റോൺ; വെള്ളം കുടിക്കുന്നതിലുമുണ്ട് രീതി, റെഡ് മീറ്റ് പരമാവധി ഒഴിവാക്കാം

SCROLL FOR NEXT