Entertainment

ചേട്ടന്റെ പാട്ടിനും എന്റെ ട്രെയിലറിനും റെക്കോഡ് ഡിസ്ലൈക്കെന്ന് ആലിയ; ട്രോൾ പങ്കുവെച്ച് ഒമർ ലുലു

സഡക്ക് 2വിന്റെയും ഫ്രീക്ക് പെണ്ണിന്റെയും വിഡിയോയ്ക്ക് ലഭിച്ച ഡിസ്‌ലൈക്കുകൾ കാണിക്കുന്ന ട്രോൾ ചിത്രമാണ് ഒമർ ലുലു തന്റെ പേജിലൂടെ പങ്കുവച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ലിയ ഭട്ടിനോടും മഹേഷ് ഭട്ടിനോടുമുള്ള ദേഷ്യത്തിൽ സഡക് 2 ട്രെയിലറിനെതിരെ ഡിസലൈക്ക് കാമ്പെയിൻ ശക്തമാവുകയാണ്. ഡിസ്ലൈക്കിന്റെ എണ്ണത്തിലൂടെ റെക്കോഡ് ഇട്ടിരിക്കുകയാണ് ട്രെയിലർ. ഇതിനോടകം 56 ലക്ഷം ഡിസ്ലൈക്കുകൾ ട്രെയിലറിന് ലഭിച്ചു. അതിനിടെ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ഒരു ട്രോളാണ്. ഒമർ ലുലുവിന്റെ അഡാർ ലവ് സ്റ്റോറിയിലെ ഫ്രീക്ക് പെണ്ണേ എന്ന പാട്ടിന് ലഭിച്ച ഡിസ് ലൈക്കുമായി സഡക് 2 നെ ചേർത്താണ് ട്രോൾ.

സഡക്ക് 2വിന്റെയും ഫ്രീക്ക് പെണ്ണിന്റെയും വിഡിയോയ്ക്ക് ലഭിച്ച ഡിസ്‌ലൈക്കുകൾ കാണിക്കുന്ന ട്രോൾ ചിത്രമാണ് ഒമർ ലുലു തന്റെ പേജിലൂടെ പങ്കുവച്ചത്. പട്ടണത്തിൽ പ്ര‌വേശം എന്ന ചിത്രത്തിലെ ശ്രീനിവാസനും തിലകനും ഒന്നിച്ചു കോമഡി രം​ഗം ഉപയോ​ഗിച്ചാണ് ട്രോൾ. ചേട്ടാ ഇപ്പോഴാണ് ശ്രദ്ധിച്ചത്, ചേട്ടന്റെ പാട്ടിനും എന്റെ ട്രെയിലറിനും റെക്കോഡ് ഡിസ്ലൈക്കാണല്ലോ എന്നാണ് ആലിയയുടെ ഡയലോ​ഗ്. ഈ ട്രോൾ പൊളി സാനം എന്ന അടിക്കുറിപ്പിലാണ് ഒമർ ലുലു പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഫ്രീക്ക് പെണ്ണേ എന്ന് തുടങ്ങുന്ന ഗാനം യൂട്യൂബ് ട്രെൻഡങ്ങിൽ വന്നെങ്കിലും ഇതിന് ശക്തമായ ഡിസ്ലൈക്കാണ് നേരിട്ടത്. ചിത്രത്തിലെ നായിക പ്രിയ വാര്യരോടുള്ള അതൃപ്തിയിലാണ് ​ഗാനം രൂക്ഷ ആക്രമണത്തിന് ഇരയായത്. പ്രിയ വാര്യരോടുള്ള ദേഷ്യം ചിത്രത്തോട് തീർക്കരുതെന്നും പ്രിയ മാത്രമല്ല വേറെയും പുതുമുഖ താരങ്ങൾ ഉള്ള ചിത്രമാണിതെന്നും അന്ന് ഒമർ ലുലു പ്രതികരിച്ചിരുന്നു. നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവും സ്വജനപക്ഷപാതവും ചർച്ചയായിരിക്കുന്ന വേളയിലാണ് സഡക് 2 നെതിരേ, ഡിസ് ലൈക്ക് ക്യാമ്പെയ്ൻ ആരംഭിച്ചിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം