Entertainment

'ചോക്ലേറ്റ് മുതല്‍ ഡാര്‍ക് ചോക്ലേറ്റ് വരെ', സുധിയില്‍ നിന്ന് അന്‍വറിലേക്കുള്ള യാത്ര; നന്ദി പറഞ്ഞ് കുഞ്ചാക്കോ ബോബന്‍

ഈ രണ്ട് സിനിമക്ക് ഇടയിലെ തന്റെ സിനിമ ജീവിതത്തെ ഓര്‍മിക്കുകയാണ് ചാക്കോച്ചന്‍

Author : സമകാലിക മലയാളം ഡെസ്ക്

ലയാളികളെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടാണ് കുഞ്ചോക്കോ ബോബന്‍ തന്റെ പുതുവര്‍ഷത്തിന് തുടക്കമിട്ടത്. ക്രൈം ത്രില്ലര്‍ അഞ്ചാം പാതിരയിലൂടെ. മലയാളികളുടെ ചോക്ലേറ്റ് നായകനില്‍ നിന്ന് ഇങ്ങനെയൊരു സിനിമ ആരാധകര്‍ പ്രതീക്ഷിച്ചിരുന്നില്ല. ഏറ്റവും മികച്ച റൊമാന്റിക്ക് സിനിമയില്‍ നിന്ന് ഏറ്റവും മികച്ച  ക്രൈംത്രില്ലറിലേക്കുള്ള തന്റെ യാത്രയില്‍ കൂടെ നിന്നവര്‍ക്ക് നന്ദി പറയുകയാണ് ചാക്കോച്ചന്‍.

ഒരു എപിയില്‍ നിന്ന് മറ്റൊരു എപിയിലേക്കുള്ളതാണ് കുഞ്ചാക്കോ ബോബന്റെ യാത്ര. എന്താണ് ഈ എപി? അനിയത്തി പ്രാവു മുതല്‍ അഞ്ചാം പാതിര വരെ. സുധി മുതല്‍ അന്‍വര്‍ ഹുസൈന്‍ വരെ.ഈ രണ്ട് സിനിമക്ക് ഇടയിലെ തന്റെ സിനിമ ജീവിതത്തെ ഓര്‍മിക്കുകയാണ് ചാക്കോച്ചന്‍. മനോഹരമായ കുറിപ്പിലൂടെയാണ് താരം ആരാധകരോട് നന്ദി പറയുന്നത്. സുധിയുടേയും അന്‍വറിന്റേയും മുഖങ്ങള്‍ ചേര്‍ത്തുവെച്ച് ഒരു ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്.

'യാത്ര... എപിയില്‍ നിന്ന് എപി വരെ... അനിയത്തി പ്രാവില്‍ നിന്ന് അഞ്ചാം പാതിര വരം. സുധി മുതല്‍ അന്‍വര്‍ ഹുസൈന്‍ വരെ. ചോക്ലേറ്റ് മുതല്‍ ഡാര്‍ക്ക് ചോക്ലേറ്റ് വരെ. മികച്ച ഒരു റൊമാന്റിക് ചിത്രങ്ങത്തില്‍ നിന്ന് മികച്ച ഒരു ക്രൈം ത്രില്ലര്‍ വരെ. എല്ലാ സ്‌നേഹങ്ങള്‍ക്കും അനുഗ്രഹങ്ങള്‍ക്കും നന്ദി' കുഞ്ചാക്കോ ബോബന്‍ കുറിച്ചു. ചാക്കോച്ചന്റെ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. സിനിമ താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേരാണ് ആശംസകള്‍ അറിയിച്ച് കമന്റ് ചെയ്യുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി എന്ത്?; ധവളപത്രം ഇന്ന് നിയമസഭയില്‍

കാലവര്‍ഷം ഇന്നെത്തിയേക്കും, ധവളപത്രം ഇന്ന് സഭയില്‍, ഇറാന്‍ യുദ്ധത്തില്‍ ട്രംപിന് തിരിച്ചടി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

ട്രംപിന് തിരിച്ചടി; ഇറാനിലെ യുദ്ധം അവസാനിപ്പിക്കാന്‍ പ്രമേയം പാസാക്കി യുഎസ് പ്രതിനിധി സഭ

ബി കെ ഹരിപ്രസാദ് ശിവകുമാറിന്റെ പിൻ‌​ഗാമി; കര്‍ണാടക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ്

മുസാഫര്‍പുരിലെ ആശുപത്രിയില്‍ വന്‍ തീപിടിത്തം; 3 രോഗികള്‍ക്ക് ദാരുണാന്ത്യം, നിരവധി പേര്‍ക്ക് പരിക്ക്

SCROLL FOR NEXT