Entertainment

'ജന്മദിനാശംസകൾ തങ്കമേ', നയൻതാരയ്ക്കായി വിഘ്നേശ് കുറിച്ചു; പിറന്നാളിന് നെട്രികൺ ടീസറും എത്തി 

മലയാളി താരമായ അജ്മൽ അമീറും ചിത്രത്തിൽ വില്ലനായി എത്തുന്നുണ്ട്

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യയുടെ താര റാണി നയൻതാരയുടെ 36ാം ജന്മദിനമാണിന്ന്. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധി ആളുകളാണ് സൂപ്പർ നായികയ്ക്ക് പിറന്നാൾ ആശംസകൾ അറിയിക്കുന്നത്. സംവിധായകനും നയൻതാരയുടെ കാമുകനുമായ വിഘ്നേശ് ശിവനും നടിക്ക് ജന്മദിനാശംസകൾ നേർന്നിട്ടുണ്ട്. 

“ജന്മദിനാശംസകൾ തങ്കമേ… എപ്പോഴത്തേയും പോലെ പ്രചോദനം നിറഞ്ഞവളും അർപ്പണബോധമുള്ളവളും ആത്മാർത്ഥതയും സത്യസന്ധതയുമുള്ള വ്യക്തിയായിരിക്കുക & ഉയരങ്ങളിലേക്ക് പറക്കുക !!, വിഘ്നേശ് കുറിച്ചു. 

നയൻതാരയുടെ നേട്രിക്കണ്ണ് എന്ന പുതിയ ചിത്രത്തിന്റെ ടീസർ റിലീസിനെക്കുറിച്ചും വിഘ്നേശ് പോസ്റ്റിൽ പറഞ്ഞിട്ടുണ്ട്. മിലിന്ദ് റാവു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസർ എത്തിയിരിക്കുകയാണ് ഇപ്പോൾ. നടിയുടെ 65ാം ചിത്രമാണ് 'നെട്രികൺ'. ചിത്രത്തിൽ നയൻതാര അന്ധയായാണ് അഭിനയിക്കുന്നത്. മലയാളി താരമായ അജ്മൽ അമീറും ചിത്രത്തിൽ വില്ലനായി എത്തുന്നുണ്ട്. വിഘ്നേശ് തന്നെയാണ് ചിത്രം നിർമിക്കുന്നത്. വിഘ്നേശിന്റെ ആദ്യ നിർമാണ് സംരംഭമാണ് ഇത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT