Entertainment

ജപ്പാന്‍ കീഴടക്കാന്‍ ബാഹുബലി 2 

ജാപ്പനീസ് ഭാഷയില്‍ ഡബ് ചെയ്തിട്ടുള്ള ചിത്രം സെന്‍സര്‍ ബോര്‍ഡില്‍ നിന്ന് ജി സര്‍ട്ടിഫിക്കേറ്റ് കരസ്ഥമാക്കി റിലീസ് അനുമതി നേടികഴിഞ്ഞു.

സമകാലിക മലയാളം ഡെസ്ക്

ഇന്ത്യന്‍ സിനിമയില്‍ തരംഗമായ ബാഹുബലി 2 ഡിസംബര്‍ 29മുതല്‍ ജപ്പാനിലെ തീയറ്ററുകളും കീഴടക്കാനൊരുങ്ങുകയാണ്. ഇതിനോടകം 1700കോടി രൂപ നേടിയ ബാഹുബലി 2 ജപ്പാന്‍ പ്രേക്ഷകഹൃദയങ്ങളും കീഴടക്കുമെന്ന പ്രതീക്ഷയിലാണ്. ജാപ്പനീസ് ഭാഷയില്‍ ഡബ് ചെയ്തിട്ടുള്ള ചിത്രം സെന്‍സര്‍ ബോര്‍ഡില്‍ നിന്ന് ജി സര്‍ട്ടിഫിക്കേറ്റ് കരസ്ഥമാക്കി റിലീസ് അനുമതി നേടികഴിഞ്ഞു. ഇന്ത്യയിലെ യു സര്‍ട്ടിഫിക്കറ്റിന് സമാനമാണ് ജപ്പാനിലെ ജി സര്‍ട്ടിഫിക്കറ്റ്. 

തെലുങ്കിലും തമിഴിലും ചിത്രീകരിച്ച സിനിമ ഹിന്ദിയിലും മലയാളത്തിലും ഡബ്ബ് ചെയ്തിരുന്നു. സിനിമയുടെ എല്ലാ പതിപ്പുകളും തീയറ്ററില്‍ മികച്ച പ്രതികരണമാണ് നേടിയെടുത്തത്. 

ആദ്യമായി നിരവധി റെക്കോര്‍ഡുകള്‍ കുറിച്ചാണ് ബാഹുബലിയുടെ ഇതുവരെയുള്ള യാത്ര. 1500കോടി രൂപയുടെ ക്ലബില്‍ ഇടം നേടിയ ആദ്യ ഇന്ത്യന്‍ സിനിമ, തമിഴ് നാട്ടില്‍ 150കോടി രൂപ സമാഹരിച്ച ആദ്യ ചിത്രം തുടങ്ങി നീളുന്നതാണ് ബാഹുബലിയുടെ റെക്കോര്‍ഡുകള്‍. തമിഴ്‌നാട്ടില്‍ ചിത്രം റിലീസ് ചെയ്ത ആദ്യ 16 ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ 100കോടി ക്ലബ്ബില്‍ ബാഹുബലി ഇടം കണ്ടെത്തികഴിഞ്ഞിരുന്നു. കേരളത്തിലെ തീയറ്ററുകളില്‍ നിന്ന് 70 കോടി രൂപ നേടിയെടുത്ത ചിത്രം ബോളിവുഡില്‍ ഒപ്പമിറങ്ങിയ സുല്‍ത്താന്റെയും ദംഗലിന്റെയും റെക്കോര്‍ഡ് ഭേദിച്ചാണ് മുന്നേറിയത്. ബാഹുബലിക്ക് ഇനി മറികടക്കാന്‍ സിനിമാമേഖലയില്‍ റെക്കോര്‍ഡുകളൊന്നും അവശേഷിക്കുന്നില്ലെന്നതാണ് വാസ്തവം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സച്ചിദാനന്ദന്‍ പ്രകടിപ്പിച്ചത് പൊതുജന വികാരം, എല്‍ഡിഎഫ് തുടര്‍ഭരണം ഇടത് സഹയാത്രികര്‍ക്ക് പോലും വേണ്ട; പിന്തുണച്ച് വിഡി സതീശന്‍

ഇനി ബ്യൂട്ടി പാർലറിലേക്ക് പോകേണ്ട; നാച്വറല്‍ വാക്‌സിംഗ് പായ്ക്കുകള്‍ വീട്ടിൽ ഉണ്ടാക്കാം‌‌‌

'ആര്‍എസ്എസ് ആണ് രാജ്യം ഭരിക്കുന്നത്, എന്തുകൊണ്ട് സവര്‍ക്കര്‍ക്ക് ഭാരത രത്‌ന നല്‍കുന്നില്ല'; മോഹന്‍ ഭാഗവത് ചോദിക്കേണ്ടത് മോദിയോടെന്ന് സഞ്ജയ് റൗത്ത്

ഇറച്ചി എത്ര ദിവസം ഫ്രിഡ്ജില്‍ സൂക്ഷിക്കാം?

അപ്‌ഡേറ്റ് ചെയ്ത മുന്‍ഭാഗം, 421 കിലോമീറ്റര്‍ സഞ്ചരിക്കാം; പഞ്ച് ഇവി ഫെയ്‌സ്‌ലിഫ്റ്റിന്റെ ഡിസൈന്‍ പുറത്ത്

SCROLL FOR NEXT