Entertainment

ജാന്‍വിയുടെ മടിയില്‍ തലവെച്ച് ഇഷാന്‍; മര്യാദയ്ക്ക് തുണി ഉടുത്തിട്ട് മതി മടിയില്‍ ആളെ കിടത്താനെന്ന് സോഷ്യല്‍ മീഡിയ

അലസമായ വേഷത്തില്‍ ഇരിക്കുന്ന ജാന്‍വിയുടെ മടിയില്‍ ഇഷാന്‍ കിടക്കുന്നതാണ് ചിത്രം

Author : സമകാലിക മലയാളം ഡെസ്ക്

ദ്യ ചിത്രം ധടക്ക് പുറത്തിറങ്ങിയതോടെ ബോളിവുഡിലെ താരമായി മാറിയിരിക്കുകയാണ് ജാന്‍വി കപൂറും ഇഷാന്‍ ഖട്ടറും. സിനിമ പ്രേക്ഷക പ്രീതി നേടിയതോടെ ഗോസിപ് കോളങ്ങളിലും ഇരുവരും നിറഞ്ഞു. രണ്ടുപേരും ഡേറ്റിങ്ങിലാണെന്നു വരെ റിപ്പോര്‍ട്ടുകള്‍ വന്നു. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഇരുവരും ചര്‍ച്ചയാകുന്നത് ഒരു ചിത്രത്തിന്റെ പേരിലാണ്. ഇഷാന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന്റെ പേരില്‍ ചീത്ത വാങ്ങിക്കൂട്ടുകയാണ് ഇഷാനും ജാന്‍വിയും. 

അലസമായ വേഷത്തില്‍ ഇരിക്കുന്ന ജാന്‍വിയുടെ മടിയില്‍ ഇഷാന്‍ കിടക്കുന്നതാണ് ചിത്രം. ബ്ലാക്ക് ആന്‍ഡ് വൈറ്റ് മോഡില്‍ എടുത്തിരിക്കുന്ന ചിത്രം ഇതിനോടകം വൈറലായിക്കഴിഞ്ഞു. ഇതോടെ തെറിവിളിയുമായി ഓണ്‍ലൈന്‍ പോരാളികളും എത്തി. ജാന്‍വിയുടെ വസ്ത്രമാണ് ഒരു വിഭാഗത്തെ പ്രകോപിപ്പിച്ചത്. ഇത്ര ചെറിയ വേഷമാണോ ധരിക്കുന്നത് എന്നായിരുന്നു ജാന്‍വിയോടുള്ള ചോദ്യം. എന്നാല്‍ ഇഷാന്‍ മടിയില്‍ കിടക്കുന്നതാണ് മറ്റുചിലരെ ചൊടിപ്പിച്ചത്. ഈ കിടപ്പൊക്കെ ഓവറാണെന്നാണ് അവര്‍ പറയുന്നത്. എന്തായാലും സോഷ്യല്‍ മീഡിയയില്‍ വിവാദമായിരിക്കുകയാണ് ചിത്രം. 

ഫിലിം ഫെയര്‍ മാഗസീനു വേണ്ടി കുറച്ചു നാളുകള്‍ക്ക് മുമ്പ് ഫോട്ടോ ഷൂട്ട് നടത്തിയിരുന്നു. അതില്‍ നിന്നുള്ള ഒരു ചിത്രമാണ് ഇഷാന്‍ ഇപ്പോള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നീറ്റ് വിദ്യാർഥി പ്രക്ഷോഭത്തിലെ പൊലീസ് അതിക്രമം: അന്വേഷിക്കാൻ ഉന്നതാധികാര സമിതിയെ നിയോഗിക്കാൻ സുപ്രീം കോടതി

ബാങ്ക് ഓഫ് ബറോഡയിൽ ഓഫീസർ ആകാം; 2482 ഒഴിവുകൾ !

നടന്‍, മോഡല്‍, ഫിറ്റ്‌നസ് ഫ്രീക്കും യാത്രാപ്രേമിയും; അനുവിന്റെ വരന്‍ നിസാരക്കാരനല്ല; തേടിപ്പിടിച്ച് ആരാധകര്‍

22 വർഷത്തെ ഒളിവുജീവിതത്തിന് അന്ത്യം: കൊലക്കേസ് പിടികിട്ടാപ്പുള്ളി ബംഗളൂരുവിൽ പിടിയിൽ; കുടുംബത്തോടൊപ്പം കഴിഞ്ഞത് 'സാബു' എന്ന വ്യാജപേരിൽ

'സിസിഎല്ലിന്റെ ക്യാപ്റ്റൻ ആരായിരുന്നു, അയ്യോ ഓർമിപ്പിക്കല്ലേ!'; ലാലേട്ടനൊപ്പം അഭിനയിച്ച് തകർത്ത് സഞ്ജു സാംസൺ